സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നായിക നടി മീന ഇന്നും സിനിമയില്‍ സജീവമായി തുടരുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ചില വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയാണ്. താന്‍ ഒരിക്കലും സിനിമയില്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, മുപ്പതോളം നായകന്മാരുടെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ മീന വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 2’-വിലെ മീനയുടെ ‘ആനി’ എന്ന കഥാപാത്രം ദൃശ്യത്തിന്റെ ഫസ്റ്റ് പാര്‍ട്ടിലെ പോലെ തന്നെ ശ്രദ്ധ നേടുന്നുണ്ട്.
മീനയുടെ വാക്കുകള്‍
“തമിഴില്‍ ശിവാജി ഗണേശന് സാറിനൊപ്പമായിരുന്നു ആദ്യ സിനിമ. പിന്നീട് പ്രഭുവിന്റെ മകളായും, നായികയായും അഭിനയിച്ചു. തെലുങ്കിലും രണ്ടു തലമുറയ്ക്കൊപ്പം അഭിനയിച്ചു. രജനീകാന്ത്, കമലഹാസന്, പ്രഭു, സത്യരാജ്, വിജയകാന്ത്, തെലുങ്കില്‍ എന്‍ടിആര്‍, ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗര്‍ജ്ജുന, മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം സുരേഷ് ഗോപി, അഭിനയിച്ച ആറു ഭാഷകളിലായി മുപ്പതോളം നായികമാരുടെ നായികയായി. പല തരം റോളുകള്‍ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്സ് ഒട്ടുമില്ലാത്ത കഥാപാത്രങ്ങള്‍ മാത്രമാണ് അന്ന് സെലെക്റ്റ് ചെയ്തത്. കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകള്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറയുമോ? ഇമേജിനെ ബാധിക്കുമോ? എന്നൊക്കെ പേടിയായിരുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നിരാശയുണ്ട്. എല്ലാത്തരം റോളുകള്‍ അഭിനയിക്കുമ്പോഴല്ലേ നമുക്കു കഴിവ് തെളിയിക്കാനാകൂ”.
Post Your Comments