കൊച്ചി മരടിലെ 357 ഫ്ളാറ്റുകൾ നിലംപൊത്തുന്ന കാഴ്ച ഇന്നും ഓരോരുത്തരുടെയും കണ്ണിൽ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. സംവിധായകന് കണ്ണന് താമരക്കുളം ഒരുക്കുന്ന ‘മരട് 357’ ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് മരട് ഫ്ലാറ്റുകൾ. ഇപ്പോഴിതാ സിനിമയുടെ പ്രദർശനം തടഞ്ഞതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവ് എബ്രഹാം മാത്യു. നാനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമയെക്കുറിച്ച് വാചാലനായത്.
അബാം മൂവീസ് മലയാളസിനിമയില്‍ നിര്‍മ്മാണരംഗത്തേയ്ക്ക് കടന്നുവന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ഇതിനോടകം പത്തു സിനിമകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. അബ്ബാം മൂവിസിന്റെ ഏറ്റവും പുതിയ സിനിമയായിരുന്നു ‘മരട് 357’.
എബ്രഹാം മാത്യുവിന്റെ വാക്കുകൾ
‘കണ്ണനും ദിനേശും കൂടി ഒരു ആശയം എന്നോട് പറയുമ്പോള്‍,ഇത് സിനിമയാക്കുന്നതില്‍ ഞാനും അനുകൂലിച്ചു. സ്ക്രിപ്റ്റിംഗ് കഴിഞ്ഞപ്പോള്‍ ഇതൊരു നല്ല സിനിമയായി മാറുമെന്ന് തോന്നിയിരുന്നു. ഈ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയുണ്ടാകില്ല. കാരണം, സെന്റിമെന്റ്സ്, പ്രണയം, ഫ്ളാറ്റിലെ താമസക്കാര്‍ തമ്മിലുള്ള സൗഹൃദം, അതെല്ലാം നഷ്ടപ്പെട്ടുകഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, ഉളള കിടപ്പാടം നഷ്ടപ്പെട്ടുകഴിയുമ്പോള്‍ ഇനി എങ്ങോട്ട് എന്നൊരു ചോദ്യം എന്നുതുടങ്ങി പല ചിന്തകളാണ് അവര്‍ക്ക് മുന്നില്‍ ആടിയുലഞ്ഞത്. അതിനെല്ലാം മറുപടി നല്‍കും പോലെ നല്ലൊരു സിനിമയുടെ രൂപത്തില്‍ കഥയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് നല്ല രീതിയില്‍ അത് ചിത്രീകരിച്ചിട്ടുണ്ട്.’
ഇതൊരു യഥാര്‍ത്ഥ സംഭവം ആണെങ്കിലും നമ്മളിതിന്റെ ഒരു മോഡല്‍ മാത്രമേ സിനിമയാക്കിയിട്ടുള്ളു. അല്ലാതെ ഏത് പാര്ട്ടിയിലുള്ളവരെന്നോ, ഇതിന്റെ പിന്നിലുള്ളവര്‍ ആരാണെന്നോ ഒന്നും സിനിമയില്‍ കാണിക്കുന്നില്ല. അതൊന്നും സിനിമ എന്ന കലാരൂപത്തില്‍ കാണിക്കേണ്ട കാര്യവുമില്ല. നമ്മള് ഒരാളെ ടാര്‍ണീഷ് ചെയ്യാന്‍ വേണ്ടിയോ ഒരാളെ ടാര്‍ജറ്റ് ചെയ്യാന്‍ വേണ്ടിയോ അല്ലല്ലോ സിനിമയെടുക്കുന്നത്. ഇത് സിനിമയ്ക്ക് അനുയോജ്യമായ ഒരു സബ്ജക്ടായി കണ്ടുകൊണ്ടാണ് ഇങ്ങനെഒരു സിനിമ ചെയ്തത്. ഈ സിനിമ പ്രേക്ഷകര്‍ക്ക് നൂറ് ശതമാനവും ആസ്വദിച്ച് കണ്ടിരിക്കാന്‍ കഴിയുന്ന ഒരു നല്ല സിനിമ ആയിരിക്കുമെന്ന് ഞാന്‍ ഗ്യാരന്റി നല്കുന്നു. ഒരിക്കലും പ്രേക്ഷകര്‍ നിരാശപ്പെട്ട് തിയേറ്റര്‍ വിട്ടുപോകില്ല. അത് ഉറപ്പാണ്. – എബ്രഹാം മാത്യു പറഞ്ഞു.
ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്മ്മജന് ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Post Your Comments