ആമസോണിൽ റിലീസ് ചെയ്ത ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രം കണ്ട് അഭിപ്രായവുമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകൾ വരുന്നുണ്ട്. സിനിമ എത്രത്തോളം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാണ്. ദൃശ്യം സിനിമയോട് പൂർണ്ണമായും നീതി പുലർത്തിക്കൊണ്ടായിരുന്നു ജീത്തു രണ്ടാം ഭാഗം പ്രേക്ഷകർക്കായി ഒരുക്കിയിരുന്നത്. ചിത്രത്തെ കുറിച്ചുള്ള പുകഴ്ത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയേ. ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്. അശ്വിൻ ചിത്രത്തെ പ്രശംസിച്ച് എഴുതിയ ട്വീറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പറഞ്ഞതിൽ അശ്വിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. ഈ തിരക്കിട്ട ഷെഡ്യൂളിനിടയിലും ദൃശ്യം കാണാൻ സമയം കണ്ടെത്തിയതില്‍ നന്ദി. അത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്, താങ്കളുടെ കരിയറിനും ആശംസകള്‍ മോഹന്‍ലാല്‍ കുറിച്ചു.മോഹന്‍ലാലിന്റെ ട്വീറ്റ് അശ്വിന് റീട്വീറ്റ് ചെയ്തു. ആരാധകര്‍ വിളിക്കുന്നത് പോലെ ലാലേട്ടന് എന്ന് കുറിച്ചാണ് അശ്വിന് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അശ്വിന് ദൃശ്യം കണ്ട് ട്വിറ്ററില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ചിത്രത്തില്‍ ജോര്‍ജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താന്‍ ഉറക്കെ ചിരിച്ചു പോയെന്നും ദൃശ്യം 2 ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണണമെന്നും താരം ആവശ്യപെടുന്നു. ട്വിറ്ററിലൂടെയാണ് അശ്വിന് തന്റെ ആവേശം പ്രകടിപ്പിച്ചത്.
‘മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി കോടതിയില്‍ സൃഷ്ടിച്ച ആ ട്വിസ്റ്റ് കണ്ടു ഞാന്‍ ഉറക്കെ ചിരിച്ചുപോയി. നിങ്ങള്‍ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ദൃശ്യം 1 മുതല്‍ കാണുക. ഗംഭീര സിനിമയാണ്’- അശ്വൻ കുറിച്ചു.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫ് ഒളിപ്പിച്ചുവെച്ച സസ്പെൻസ് ത്രെഡിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, സംവിധായകന് അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. മുരളി ഗോപി അവതരിപ്പിച്ച ഐജിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments