ഭാരതീയ ആത്മീയ ഗുരുവായ ആചാര്യ ഓഷോ രജനീഷിന്‍റെ ജീവിതം ചലച്ചിത്രമാകുന്നു. ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ റിതേഷ് എസ്. കുമാര്‍ ആണ്. ഓഷോയുടെ ജീവിതത്തിലെ ചില സംഭവങ്ങളും, ദര്‍ശനങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് എത്തിച്ചേരാം, എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ വക്താവ് കൂടി ആയിരുന്നു അദ്ദേഹം.
ഇന്ത്യയിലും അമേരിക്കയിലുമായി ഓഷോ സ്ഥാപിച്ച ആശ്രമമായ രജനീഷ്‌പുരം എന്ന ജീവിത സമൂഹത്തിലൂടെയാണ് തന്റെ ദർശനങ്ങളെ അദ്ദേഹം ജനങ്ങളിലേയ്ക്ക് എത്തിച്ചത്. പ്രശസ്ത സിനിമ, ടെലിവിഷന്‍ താരമായ എം. പി. രവി കിഷന്‍ ആണ് ഓഷോ ആയി അഭിനയിക്കുന്നത്. “ഒരുപാട് അനുയായികളെ സൃഷ്ടിച്ച ഒരു മഹത് വ്യക്തിത്വമാണ് ഓഷോ രജനീഷ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ലോകം മുഴുവന്‍ ആ ദര്‍ശനങ്ങള്‍ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ അനവധി പുസ്തകങ്ങള്‍ ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു ഉത്തരവാദിതമാണ് എനിക്ക് നിറവേറ്റാനുള്ളത്” ഒരു പ്രമുഖ ഇംഗ്ലിഷ് പത്രത്തിന് നൽകിയ പ്രതികരണത്തില്‍ രവി കിഷന്‍ പറഞ്ഞു.
ഓഷോ രജനീഷിൻറെ വേഷത്തിൽ അമീര്‍ ഖാന്‍ എത്തുന്ന മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും നേരത്തെ വന്നിരുന്നു. ഓഷോ രജനീഷിന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള മാ ആനന്ദ് ഷീല എന്ന യുവതിയായി ആലിയ ഭട്ടും എത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഓഷോയുടെ ജീവിതത്തെ ആസ്പദമാക്കി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സ്, ‘വൈൽഡ് വൈൽഡ് കൺട്രിസ്’ എന്നപേരിൽ ആറ് ഭാഗങ്ങളുള്ള ഡോക്യൂമെന്ററി സീരീസ് സംപ്രേക്ഷണം ചെയ്തിരുന്നു.
Post Your Comments