പുതിയ ചലച്ചിത്ര പ്രവർത്തകർക്കായി എല്ലായ്പ്പോഴും അവസരം നൽകുന്ന അപൂർവം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. മറ്റ് ഏത് ഭാഷയായാലും മിക്ക വലിയ താരങ്ങളും മുതിർന്ന സംവിധായകരോടൊപ്പമോ, ഹിറ്റ് മേക്കർമാരായ സംവിധായകരോടൊപ്പമോ സിനിമ ചെയ്ത് സ്ഥിരത നിലനിത്തി വിജയം നേടാൻ ശ്രമിക്കുമ്പോൾ, പരിചയസമ്പന്നരോടൊപ്പം തന്നെ പുതിയ പ്രതിഭകളുടെ സിനിമകൾ ചെയ്യുന്നതിനും ഒരു തുല്യത മമ്മൂട്ടി കണ്ടെത്തി.
തന്റെ കരിയറിൽ എഴുപതിലധികം സംവിധായകരെ സിനിമാരംഗത്ത് പരിചയപ്പെടുത്താൻ കഴിഞ്ഞെന്ന് താരം അഭിമാനത്തോടെ പറയുന്നു. അവരിൽ ഭൂരിഭാഗവും ചലച്ചിത്ര വ്യവസായരംഗത്ത് തങ്ങളുടേതായ ഒരു ഇടവും സൃഷ്ടിച്ചു കഴിഞ്ഞു. മമ്മൂട്ടിയോട് ഒത്തുള്ള ഇവരുടെയെല്ലാം ആദ്യ ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു.
ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസിനെയും, ഒരു മറവത്തൂർ കനവിലൂടെ ലാൽ ജോസിനെയും, കാഴ്ചയിലൂടെ ബ്ലെസിയേയും മമ്മൂട്ടി സംവിധാന രംഗത്തേക്ക് കൊണ്ടുവന്നു. പോക്കിരി രാജയിലൂടെ വൈശാഖ്, ഡാഡി കൂൾ എന്ന ചിത്രത്തിലൂടെ ആഷിക് അബു, രാജമാണിക്യ ത്തിൽ അൻവർ റഷീദ് , ബിഗ് ബിയിൽ അമൽ നീരദ്, ബേസ്ഡ് ആക്ടറിൽ മാർട്ടിൻപ്രക്കാട്ട്, ഗ്രേറ്റ് ഫാദറിൽ ഹനീഫ് അദേനി എന്നിങ്ങനെ ആ നിര പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഫിൻ. ടി. ചാക്കോ വരെ എത്തി നിൽക്കുന്നു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രീസ്റ്റ് മാർച്ച് ആദ്യവാരം റിലീസാകും. കോവിഡിന് ശേഷം എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. മമ്മൂട്ടിയുമൊത്ത് തങ്ങളുടെ ആദ്യ ചിത്രം ചെയ്ത ഒട്ടുമിക്ക സംവിധായകരും സോഷ്യൽ മീഡിയ വഴി ജോഫിൻ ടി ചാക്കോയ്ക്ക് ആശംസകൾ നേർന്നിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വൺ ആണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്
Post Your Comments