![](/movie/wp-content/uploads/2021/02/anu-2.jpg)
സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരമാണ് അനു ഇമ്മാനുവേൽ. മലയാള സിനിമയിൽ പിന്നീട് അധികം സിനിമ ചെയ്തില്ലെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് ആണ് അഭിനയിക്കുന്നത്. അല്ലു അർജുൻ നായകനായ എൻറെ പേര് സൂര്യ, എൻറെ വീട് ഇന്ത്യ എന്ന ചിത്രത്തിലെ നായികയായി തിളങ്ങിയ അനു ഇമ്മാനുവൽ നിമിഷ നേരംകൊണ്ടാണ് തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. ഇപ്പോഴിതാ അനു വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്.
കുറെ വർഷങ്ങളായി തെലുങ്ക് സംവിധായകനുമായി അനു പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ. ഓക്സിജൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ ജ്യോതി കൃഷ്ണയാണ് നടിയുടെ കാമുകനെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരുപക്ഷേ റിപ്പോർട്ടുകൾ വാസ്തവമാണെങ്കിൽ നടി കമ്മിറ്റ് ചെയ്ത ഈ സിനിമകളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ വിവാഹം നടക്കാൻ സാധ്യതയുള്ളൂ എന്നും ഗോസിപ്പ് കോളങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തിൽ ഇരുവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും.
Post Your Comments