BollywoodCinemaFilm ArticlesGeneralLatest NewsNationalNEWSWOODs

‘വിശപ്പ് ഒരിക്കലും തന്റെ അഭിനയമോഹത്തെ കുറച്ചിട്ടില്ല, ആ സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് തോന്നി’: നടൻ മനോജ് വാജ്‌പേയ്

മുംബൈ തെരുവുകളിൽ അവസരത്തിനായി അലഞ്ഞു. മുംബൈ തെരുവുകളിൽ അവസരത്തിനായി അലഞ്ഞു.

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെ, ചെറുപ്പത്തിൽ തൻ കണ്ട സ്വപ്നം സത്യമാക്കാൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ പറയുകയാണ് ദേശീയ അവാർഡ് ജേതാവായ നടൻ മനോജ് വാജ്‌പേയി. പ്രതിസന്ധികൾ എന്നും തന്റെ ഒപ്പം ഉണ്ടായിരുന്നുവെന്നും, തന്റെ കഴിവിലുള്ള വിശ്വാസം തന്നെ ഇവിടെ വരെ എത്തിച്ചുവെന്നും നടൻ പറയുന്നു.

ബീഹാറിലെ ഒരു കർഷക കുടുംബത്തിലെ അഞ്ചുമക്കളിൽ ഒരുവനായിരുന്നു താൻ. ഓലമേഞ്ഞ ചെറിയ സ്കൂളിൽ ആയിരുന്നു പഠനം. അടുത്തുള്ള പട്ടണത്തിൽ പോകുമ്പോഴെല്ലാം തീയറ്ററിൽ പോകും. അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനായിരുന്ന താൻ ഒൻപതാം വയസിൽ ബച്ചനെപ്പോലെയാകാൻ തീരുമാനമെടുത്തു.

വീട്ടുകാരെ അറിയിക്കാതെ പതിനേഴാം വയസിൽ നാടുവിട്ട് ഡൽഹി സർവകലാശാലയിൽ നാടകം പഠിക്കാൻ പോയി. ദിവസങ്ങൾക്ക് ശേഷം അച്ഛന് കത്തെഴുതി. ശാസനയ്ക്ക് പകരം ഫീസിനായി ഇരുനൂറ് രൂപ അദ്ദേഹം അയച്ച് കൊടുത്തു. എന്നാൽ അതോടെ താൻവീട്ടുകാർക്ക് ഒന്നിനും കൊള്ളാത്തവനായെന്ന് മനോജ് പറയുന്നു.

ഇംഗ്ലീഷും, ഹിന്ദിയും പഠിച്ചതിനുശേഷം മൂന്നുതവണ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് അപേക്ഷിച്ചെങ്കിലും, മൂന്ന് തവണയും അവഗണിക്കപ്പെട്ടു. ആ സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയെങ്കിലും സുഹൃത്തുക്കൾ തന്നെ കൈവിട്ടില്ലെന്ന് മനോജ് കൂട്ടിച്ചേർത്തു. ആത്മവിശ്വാസം പോകുന്ന എല്ലാ അവസരത്തിലും അവർ ചേർത്തുപിടിച്ചു. പിന്നീട ചില ആക്ടിങ് വർക്ക് ഷോപ്പുകളിൽ പങ്കെടുത്തു.

മുംബൈയിൽ എത്തിയിട്ടും തിരസ്കാരങ്ങളും, പ്രതിസന്ധികളുമാണ് കാത്തിരുന്നത്. മുംബൈ തെരുവുകളിൽ അവസരത്തിനായി അലഞ്ഞു. ഒന്നിച്ച് മൂന്ന് അവസരങ്ങൾ നഷ്ടമായി. ഒരു ഷോട്ടിന് ശേഷം ആട്ടിപ്പായിച്ചു. ഒരിക്കൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ തന്റെ ഫോട്ടോ കീറിക്കളഞ്ഞു. മുംബൈ തെരുവുകളിൽ അവസരത്തിനായി അലഞ്ഞു.

വിശപ്പ് ഒരിക്കലും തന്റെ അഭിനയമോഹത്തെ കുറച്ചിട്ടില്ല, വടപാവ് വരെ അന്ന് വിലപിടിപ്പുള്ളതായി തോന്നിയിരുന്നു. നല് വർഷങ്ങൾക്ക് ശേഷം, എപ്പിസോഡിന് ആയിരത്തിയഞ്ഞൂറ് രൂപ പ്രതിഫലം വാങ്ങി മഹേഷ് ഭട്ടിന്റെ ടി.വി സീരിയലിൽ അഭിനയിച്ചു. അതിൽ ശ്രദ്ധിക്കപെട്ടതോടെ ആദ്യ ബോളിവുഡ് ചിത്രം ലഭിച്ചു എന്നും മനോജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button