മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു നടി അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തിയ ഹെലെൻ. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയുന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ‘അൻപിർക്കിനിയാൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.
മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണം അരുൺ പാണ്ഡ്യൻ. പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് തമിഴിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം
മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹെലെൻ സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽപെട്ട ചിത്രമായിരുന്നു. അന്ന ബെന്നിന്റെ അഭിനയപ്രകടനമായിരുന്നു ഹെലെന്റെ പ്രധാനആകർഷണം. ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ആനന്ദ് സി. ചന്ദ്രനാണ്. ഈ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഹെലെൻ.
ദി ചിക്കൻ ഹബ്ബ് എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസായാണ് അന്ന ബെൻ ഈ ചിത്രത്തിൽ അഭിനയിച്ചത്. ലാൽ, അജു വർഗീസ്, റോണി ഡേവിഡ് രാജ് എന്നിവർക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രം വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൻറ്റാസ്റ്റിക് ഫിലിംസാണ് തീയറ്ററുകളിൽ വിതരണത്തിന് എത്തിച്ചത്. ബോക്സ് ഓഫീസിലും വിജയം സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചു.
Post Your Comments