
തമിഴ് സിനിമയിലെ പ്രധാന വില്ലനും തമിഴർക്ക് പ്രിയപ്പെട്ട നടനും ആണ് മലയാളിയായ ഐ.എം വിജയൻ. മലയാളികളുടെ പ്രിയഫുട്ബോൾ താരവും, നടനുമായ ഐ.എം. വിജയന് കേരള പൊലീസിൽ പ്രൊമോഷൻ കിട്ടിയത് ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ തമിഴ് ആരാധകർ. കേരള പൊലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയാണ് ഐ.എം.വിജയന് പ്രൊമോഷൻ ലഭിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് വില്ലന് പൊലീസിൽ സ്ഥാനക്കയറ്റം എന്നും മറ്റുമുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് ഏതെങ്കിലും സിനിമയുടെ ചിത്രീകരണമാണോ എന്നായിരുന്നു ചിലരുടെ സംശയം.
അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായ ബിഗിൽ ആണ് ഐ.എം വിജയൻ അവസാനമായി അഭിനയിച്ച് പുറത്തുവന്ന തമിഴ് ചിത്രം. വിശാൽ നായകനായ തിമിര്, കാർത്തി നായകനായ കൊമ്പൻ എന്നീ ചിത്രങ്ങളിലും വിജയൻ വില്ലൻ വേഷം ചെയ്തിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് മൂവിയായ മഡ്ഡി യാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. അഞ്ചോളം ഭാഷകളിലായാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.
Post Your Comments