
അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ ടിനി ടോം വിഷയത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
ഒരു ചടങ്ങില്‍ നിന്നുമുള്ള ചിത്രമായിരുന്നു ടിനി പങ്കുവച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ സദസിനോട് സംസാരിക്കുകയാണ്. പിന്നിലായി ശ്വേത മേനോന്‍, ഹണി റോസ്, രചന നാരായണന്‍കുട്ടി, ടിനി ടോം എന്നിവരും നില്‍ക്കുന്നുണ്ട്. ഈ ചിത്രം പങ്കുവച്ചാണ് ടിനി ഇരിപ്പിട വിവാദത്തെ പരഹസിച്ചിരിക്കുന്നത്. ”ആര്‍ക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ടിനി കുറിച്ചത്”. എന്നാൽ സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ ടിനിയ്ക്ക് നേരെ കമന്റുകളും ഉയരാൻ തുടങ്ങി.
”കോമഡിയാണോ ടിനി ഉദ്ദേശിച്ചതെങ്കിൽ അത് അത്ര തമാശയായി തോന്നുന്നില്ല എന്ന് ചിലർ പറയുന്നു. സംഘടനയില്‍ മുഴുവന്‍ ഇജാതി വിഡ്ഡികളാണല്ലോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. തെറി വിളി കേള്‍ക്കാന്‍ നിക്കാതെ ഒന്ന് പോയി തരാമോ ടിനി എന്ന് മറ്റൊരാള്‍ ചോദിക്കുന്നു”.
നേരത്തെ ബാബുരാജ്, രചന നാരായണന്‍കുട്ടി എന്നിവർ നടി പാര്‍വതിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. വിമർശന ബുദ്ധി നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു രചന നാരായണൻകുട്ടി പറഞ്ഞത്. സംഘടനയുടെ വൈസ് പ്രസിഡന്റ ആവാനുള്ള യോഗ്യതയുണ്ട്. എന്നാൽ കുടുംബത്തിന്റെ അടിവേര് തോണ്ടുന്ന പരിപാടികൾ ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നായിരുന്നു നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബാബുരാജ് പ്രതികരിച്ചത്.
Post Your Comments