GeneralLatest NewsMollywoodNEWSSocial Media

‘ശ്വാസം വലിച്ചു പിടിച്ചത് നന്നായി അല്ലെങ്കിൽ ഉരലാണെന്ന് ധരിച്ചേനെ’, എന്ന് കമന്റ് ; കിടിലൻ മറുപടിയുമായി അശ്വതി

നിങ്ങള്‍ക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, വിമർശകന് മറുപടിയുമായി അശ്വതി

അവതാരകയായും അഭിനേത്രിയായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. അഭിനയത്തിലും അവതരണത്തിലും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന ഒരു താരം കൂടിയാണ് അശ്വതി. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടി കാണിക്കാത്ത വ്യക്തിയാണ് അശ്വതി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ ചിത്രത്തിന് നേരെ വന്ന ഒരു മോശം കമന്റിന് നല്ല ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് അശ്വതി.

ബോഡി ഷെയ്മിങ് നടത്തിയാള്‍ക്കാണ് അശ്വതി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം അശ്വതി പങ്കുവച്ച ചിത്രത്തിനെതിരെയാണ് ബോഡി ഷെയ്മിങ് നടന്നത്. ”ശ്വാസം വലിച്ചു പിടിച്ചത് നന്നായി. അല്ലെങ്കില്‍ ഉരലാണെന്ന് ധരിച്ചേനെ എന്നായിരുന്നു” അശ്വതിയുടെ ചിത്രത്തിന് നേരെ ഉയർന്ന കമന്റ്റ്. ഉടനെ തന്നെ അശ്വതി മറുപടിയുമായെത്തി. അത്രയും പറഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നുന്നില്ലേ ചേട്ടന്‍ ചെല്ല് എന്നായിരുന്നു അശ്വതിയുടെ മറുപടി.

എന്നാൽ പിന്നീട് തനിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയ കമന്റിന് പിന്തുണ നല്‍കിയവര്‍ക്കെതിരേയും അശ്വതി രംഗത്ത് എത്തുകയായിരുന്നു. ‘ഇന്നലെ ഇട്ട ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. ഒരാളെ ബോഡി ഷെയിമിങ് ചെയ്ത് സന്തോഷിക്കുന്ന ആളുടെ അതേ മാനസിക അവസ്ഥ പോലെ തന്നെയാണല്ലോ അത് ഇഷ്ടപ്പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നവര്‍ക്കും’ എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.

‘നിങ്ങള്‍ക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു’ എന്നും അശ്വതി പറയുന്നു. പിന്നാലെ അശ്വതിയ്ക്ക് പിന്തുണയുമായി നിരവധിപേർ സോഷ്യല്‍ മീഡിയ വഴി രംഗത്ത് എത്തി. നിരവധി പേരാണ് കമന്റുകളിലൂടെ പിന്തുണ അറിയിക്കുന്നത്. ഇത്തരക്കാരെ വച്ചു കൊണ്ടിരിക്കരുത് ഉടനെ ബ്ലോക്ക് ചെയ്യണമെന്നാണ് ചിലരുടെ ഉപദേശം.

 

shortlink

Related Articles

Post Your Comments


Back to top button