
സംവിധായകൻ എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തിൽ നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. 10 വർഷത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഇരുവരും മുൻപ് ഒന്നിച്ച് അഭിനയിച്ചിരുന്നു.
രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ആസിഫ് അലി എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ഭാഗമാകും. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
Post Your Comments