സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ഷിജിൻ മോഹൻ. നടിയായ വരദയാണ് ജിഷിന്റെ ഭാര്യ. ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ജിഷിൻ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പൂക്കാലം വരവായി എന്ന സീരിയലിലെ ഷൂട്ടിംഗ് രംഗത്തിലെ ഒരു ഭാഗമാണ് ജിഷിന് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ക്കൂട്ടറില്‍ വന്ന് പൊലീസിനെ വെല്ലുവിളിക്കുന്നതില്‍ ഒരു ത്രില്ലില്ലെന്നും, ബൈക്കാണെങ്കില്‍ ഒരുകൂട്ടം കാണിച്ചുതരാം എന്ന് ഡയക്ടറോട് പറഞ്ഞാണ് സംഗതി ചെയ്യാന്‍ ഇറങ്ങിയതെന്നും, പരിപാടി പൊളിഞ്ഞാല്‍ വലിയ നാണക്കേടായെനെ എന്നുമാണ് കുറിപ്പില്‍ ജിഷിന് പറയുന്നത്.
https://www.instagram.com/tv/CLgLKhkpXo-/?utm_source=ig_web_copy_link
ജിഷിൻ പങ്കുവെച്ച കുറിപ്പ്
പൂക്കാലം വരവായി മാസ്സ് സീന്‍
”പൂക്കാലം വരവായില്‍ അശോകന് പോലീസ് സ്റ്റേഷനില്‍ കേറി വന്ന് പോലീസിനെ വെല്ലുവിളിച്ച് ഇറങ്ങിപ്പോകുന്ന സീന്‍. ഡയലോഗ് ഒക്കെ പറഞ്ഞ് കഴിഞ്ഞ് സ്ലോമോഷനില്‍ വണ്ടിയില്‍ കേറാന്‍ നോക്കിയപ്പോ ദാണ്ടേ ഒരു സ്കൂട്ടര്‍ വെച്ചിരിക്കുന്നു.. ഡയറക്ടറോട് കാര്യം പറഞ്ഞു. ഒരു ബൈക്ക് കിട്ടിയാല്‍ ഒരൂട്ടം കാണിച്ച് തരാം. അല്ലാതെ മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞിട്ട് സ്കൂട്ടറില്‍ കേറിപ്പോകുന്നത് ബോറായിപ്പോകില്ലേ.. അപ്പൊത്തന്നെ ബൈക്ക് റെഡി. ‘അവനെന്തോ കാണിച്ച് തരാമെന്നു പറഞ്ഞു. നമുക്ക് നോക്കാമല്ലോ.. ക്യാമറ വച്ചോ.. സ്ലോമോഷന്‍ മോഡ്.. സ്റ്റാര്‍ട്ട് ക്യാമറ.. ആക്ഷന്‍..’ കേട്ട പാതി കേള്‍ക്കാത്ത പാതി വച്ചെടുക്കാന്‍ പോണ പോലെ ഞാന്‍ നടന്നു. ഇതെങ്ങാനും ചീറ്റിപ്പോയാല്‍ നാറി നാണം കെടുമല്ലോ എന്നോര്‍ത്ത് സകല ദൈവങ്ങളെയും വിളിച്ച് വണ്ടി എടുത്തു. ഭാഗ്യം. ബൈക്ക് ചതിച്ചില്ല. കറങ്ങിത്തിരിഞ്ഞ് വീല്‍ ചെയ്ത് കറക്റ്റ് ആയി പാഞ്ഞു പോയി. ഇത്രേം പോലീസിനെ വെല്ലു വിളിച്ചിട്ട് വണ്ടിയില്‍ കേറിയപ്പോ ഹെല്‍മെറ്റ് വെക്കാത്തതിന് പിടിച്ച് അകത്തിട്ടിരുന്നെങ്കില്‍ തീര്‍ന്നേനെ ലവന്റെ മാസ്സ്.”
Post Your Comments