മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഭീഷ്മ പർവത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. നസ്രിയയും ജ്യോതിർമയിയും ചേർന്ന് സിനിമയുടെ സ്വിച്ച് ഓൺ നിർവഹിച്ചു. 22ന് മമ്മൂട്ടി സെറ്റിൽ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ.
മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആര്.ജെ മുരുകന്(മനു ജോസ്) അഡീഷണല്‍ ഡയലോഗും.
ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന് ആയിരുന്നു. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും.സുനില്‍ ബാബു പ്രൊഡക്ഷന്‍ ഡിസൈനും സമീറാ സനീഷ് കോസ്റ്റിയൂം ഡിസൈനിംഗും. തപസ് നായിക് സൗണ്ട് ഡിസൈന്‍. അജീഷ് ഓമനക്കുട്ടന് പ്രൊഡക്ഷന്‍ സൗണ്ട് മിക്സര്‍. റോണക്സ് സേവ്യര്‍ മേക്കപ്പും സുപ്രീം സുന്ദര്‍ ആക്ഷന്‍ കൊറിയോഗ്രഫിയും. ഓള്‍ഡ് മൊങ്ക്സ് ആണ് ഡിസൈന്‍.
Post Your Comments