തെന്നിന്ത്യൻ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ ആര്യ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ആര്യ വിവാഹ വാഗ്ദാനം നൽകി തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്ജ നവരത്ന രാജ എന്ന ജര്‍മ്മന്‍ യുവതി. പ്രധാനമന്ത്രിയ്ക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also: സംവിധായകൻ ജീത്തു ജോസഫിനെ മറ്റൊരു സംവിധായകനായ മിഥുന് മാനുവല്‍ തോമസ് പ്രശംസിച്ചതെങ്ങനെയെന്ന് കണ്ടോ…!
റിയാലിറ്റി ഷോയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ ശ്രമിച്ചതോടെ ആര്യയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള ആളെ കിട്ടിയില്ലെന്നും, ഇവരിൽ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്ക് വിഷമമാവുമെന്നും പറഞ്ഞ് ആര്യ അന്ന് പിൻവാങ്ങുകയായിരുന്നു.
Read Also: “ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും ഞാൻ തയ്യാറാണ്”- സംവിധായകൻ അലി അക്ബർ
പിന്നീട് നടി സയേഷയെ താരം വിവാഹം ചെയ്തു. വിവാഹ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും സിനിമാ വിശേഷങ്ങളെക്കുറിച്ചും താരം പ്രേക്ഷകെരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിനിടയിലാണ് പുതിയ വിവാദം.
Read Also: പ്രേക്ഷകർക്ക് നന്ദി അർപ്പിച്ച് ലാലേട്ടൻ
ചെന്നൈയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് വിദ്ജ നവരത്നരാജ ആര്യയെ പരിചയപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമകൾ കുറഞ്ഞുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്നും പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തെന്നും യുവതി പറഞ്ഞു.
Read Also: പുതിയ ഫാഷൻ വസ്ത്രവുമായി മലൈക അറോറ; ശ്രദ്ധ നേടി ചിത്രങ്ങൾ
തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നു. അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. സമാനമായ രീതിയിൽ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി അറിഞ്ഞുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ആര്യയും മാതാവും ഭീഷണിപ്പെടുത്തിയെന്നും വിദ്ജ വ്യക്തമാക്കി.
Read Also: അന്ന് ആ സുരേഷ് ഗോപി ചിത്രത്തെ അംഗീകരിക്കാൻ മടി കാണിച്ചു : രാജസേനൻ
തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവർ നടത്തിയിരുന്നു. പരസ്പരം സംസാരിച്ചതിന്റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും തെളിവുകൾ കൈവശമുണ്ട്. ആര്യയ്ക്കെതിരെ നേരത്തെയും പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഒന്നുമുണ്ടായിരുന്നില്ല. അവസാന പ്രതീക്ഷ ഇതാണെന്നും തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടെന്നും വിദ്ജ പ്രധാന മന്ത്രിയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Read Also: പുല്ല് മേൽവസ്ത്രമാക്കി മാറ്റി തമിഴ് സിനിമാ താരം ഷാമു ശാലു
യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതേക്കുറിച്ച് താരത്തില്‍ നിന്ന് വ്യക്തത ലഭിക്കാനായി കാത്തിരിക്കുകയാണ് ആരാധകർ.
Post Your Comments