“ദൃശ്യം 2”, റിലീസിന് പിന്നാലെ ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജീത്തു ജോസഫ് തന്നെയാകും തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. ആൻറ്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ തെലുങ്ക് പകർപ്പും നിര്മ്മിക്കുന്നതെനാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Read Also: “ദിൽ സേ’യിലെ പ്രീതിയുടെ വേഷ പകർച്ചയിൽ വള്ളത്തിലിരിക്കുന്ന സണ്ണി ലിയോണെ കണ്ടോ…!
ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായക ശ്രീപ്രിയ ആയിരുന്നു. ആദ്യ ഭാഗത്തിലെ നായകൻ വെങ്കടേഷ് തന്നെയാവും രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. മീനയും രണ്ടാം ഭാഗത്തില്‍ വേഷമിടും. നദിയ മൊയ്തു ആണ് ആശ ശരത്തിന്റെ വേഷത്തില്‍ എത്തുന്നത്.
Read Also: 1921 പുഴ മുതൽ പുഴ വരെ; അലി അക്ബർ ചിത്രത്തിന് തുടക്കം, ക്ലാപ്പടിച്ച് സന്ദീപ് വാര്യർ
എസ്തറും തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്. സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാൽ സിനിമയുടെ ജോലികള്‍ ഉടന്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്.
Post Your Comments