CinemaGeneralKeralaLatest NewsMollywoodNEWSWOODs

ദൃശ്യം 2ന്‍റെ റീമേക്ക് അവകാശത്തിനായി അന്യഭാഷാ നിർമ്മാതാക്കളും താരങ്ങളുമെത്തുമെന്ന് റിപ്പോർട്ട്

സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടിയതോടെ “ദൃശ്യം 2″ന്‍റെ മറ്റ് ഭാഷകളിലേയ്ക്കുള്ള റീമേക്ക് അവകാശം സ്വന്തമാക്കാന്‍ അന്യഭാഷകളിലെ താരങ്ങളും നിര്‍മാതാക്കളും മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആദ്യഭാഗം സൂപ്പര്‍ഹിറ്റായതോടെ വിദേശ ഭാഷകളില്‍ ഉള്‍പ്പെടെ ചിത്രത്തിന്‍റെ റീമേക്ക് വന്നിരുന്നു.

Read Also: “ദൃശ്യം 2” തീയേറ്ററിലെത്തിയില്ല ; സര്‍ക്കാരിന് 44 കോടിയുടെ നഷ്ടം

സാധാരണയായി താരമൂല്യവും വാണിജ്യ വിജയവും കണക്കിലെടുത്താണ് മറ്റ് ഭാഷകളിലുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ മലയാള സിനിമയുടെ അവകാശം വാങ്ങുന്നത്. പത്ത് ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് റീമാകെ അവകാശത്തിനായി നൽകുന്നത്. ദൃശ്യം പോലൊരു മികച്ച സിനിമയുടെ രണ്ടാംഭാഗത്തിന് റീമേക്ക് അവകാശത്തിനുള്ള തുക ഉയരുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button