CinemaGeneralLatest NewsNew ReleaseNEWS

ദൃശ്യം രണ്ടാം ഭാഗത്തിനായി ആമസോൺ മുടക്കിയതെത്ര…!

വിവിധ ഭാഷകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന് വലിയ വാണിജ്യ മൂല്യമാണുള്ളത്

മലയാളത്തില്‍ ആദ്യമായി 50 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രമാണ് ദൃശ്യം. ഇപ്പോൾ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആമസോണ്‍ പ്രൈം മുടക്കിയത് കോടികളാണ്. വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം 40 കോടിയ്ക്കാണ് ആമസോണിന് വിറ്റിയിരിക്കുന്നത്. ഒന്നാംഭാഗം മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നും മികച്ച ത്രില്ലറുമായിരുന്നു. അതിനാല്‍ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്.

Read Also: “നിങ്ങളെ ശരിക്കും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ദൃശ്യം 2-ൽ ഉള്ളത്”; ദൃശ്യം 2 കണ്ട പൃഥ്വിരാജ് പറയുന്നു…!

വിവിധ ഭാഷകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന് വലിയ വാണിജ്യ മൂല്യമാണുള്ളത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സബ്‌ടൈറ്റിലുകള്‍ ഉപയോഗിക്കുന്നതില്‍ ലോകത്തെ ഏത് ഭാഷയിലുള്ളവര്‍ക്കും ചിത്രം ആസ്വദിക്കാം. ഈ ഘടകങ്ങളാണ് ആമസോണിനെ ചിത്രം വാങ്ങാന്‍ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button