കിഴക്കുണരും പക്ഷി , ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിൽ നായിക വേഷം ചെയ്ത രേഖ ഇപ്പോഴും നല്ല വേഷങ്ങളിലൂടെ സിനിമയിൽ സജീവമാണ് .ഒരു നടി എന്ന നിലയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് നന്നായി ആസ്വദിക്കുന്ന തനിക്ക് കുടുംബത്തിൻ്റെ പ്രൈവസി പ്രധാനമാണെന്നും അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ വഴി കുടുംബ ഫോട്ടോകൾ ഒന്നും തന്നെ പോസ്റ്റ് ചെയ്യാറില്ലെന്നും തുറന്നു പറയുകയാണ് നടി രേഖ .ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം
“ഞാൻ ഒരു സെലിബ്രിറ്റിയാണ്. സെലിബ്രിറ്റി എന്ന നിലയിൽ എൻ്റെ കാര്യങ്ങൾ അറിയുന്നതിൽ പ്രശ്നമില്ല. പക്ഷേ ഫാമിലിയുടെ കാര്യങ്ങൾ പരസ്യമാക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. എൻ്റെ ഹസ്ബൻഡിനും, മകൾക്കും അവരുടേതായ പ്രൈവസി കിട്ടണം. ഞാൻ ഒരിക്കലും എൻ്റെ ഫേസ്ബുക്കിൽ കുടുംബ ഫോട്ടോ ഒന്നും ഇട്ടിട്ടില്ല. എൻ്റെ കാര്യങ്ങൾ മാത്രം ആളുകൾ അറിഞ്ഞാൽ മതി”.
മലയാളത്തിൽ ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച രേഖ സൗത്ത് ഇന്ത്യയിലെ അക്കാലത്തെ തിരക്കേറിയ നായിക നടിയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച രേഖയുടെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം മോഹൻലാലിനൊപ്പം അഭിനയിച്ച വേണു നാഗവള്ളി സംവിധാനം ചെയ്ത ‘ഏയ് ഓട്ടോ’യായിരുന്നു.
Post Your Comments