
സിനിമയിൽ വെറുതെ വന്നു പോകുന്ന നായിക കഥാപാത്രങ്ങൾ ചെയ്യാത്തത് മൂലം തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി ഉർവശി. പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ സ്വീകരിക്കാത്തത് മൂലം പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വരുമ്പോൾ ഉർവശിയെ വിളിക്കണ്ട എന്ന് പറഞ്ഞ നായകന്മാർ ഉണ്ടായിരിക്കാമെന്നും പക്ഷേ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമായിരുന്നില്ലെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ഉർവശി പറയുന്നു.
“ഒരു സമയത്ത് എനിക്ക് അവസരങ്ങൾ ഇല്ലാതായിട്ടുണ്ട്. ‘ഉർവശിയെ നായികയായി വേണ്ട’ എന്ന് പറഞ്ഞവരുണ്ടാകാം. പക്ഷേ എനിക്കതിൽ വിഷമമില്ല. ഒരു കാലത്തും ഞാൻ ഒരു ഹീറോയുടെ നായികയല്ലായിരുന്നു. ഞാൻ സംവിധായകൻ്റെ നായികയായിരുന്നു. നായകന് പ്രണയിക്കാൻ മാത്രമായി ഒരു നായിക കഥാപാത്രം ഞാൻ ചെയ്തിട്ടില്ല. ഒരു സൂപ്പർ താരങ്ങളുടെ സിനിമയിലും വെറുതെ വന്നു പോകുന്ന ഒരു നായിക കഥാപാത്രവും ഞാൻ ചെയ്തിട്ടില്ല. ഞാൻ ചെയ്യുന്ന കഥാപാത്രം പ്രാധാന്യമുള്ളതാകണം. നായിക അല്ലാത്ത സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. ‘മഴവിൽക്കാവടി’ എന്ന സിനിമയിൽ ഉർവശി എന്തിനാണ് അഭിനയിച്ചതെന്ന് ആരും ചോദിക്കില്ല. കാരണം നായിക അല്ലാതിരുന്ന ആ സിനിമയിലൂടെയാണ് എനിക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്” .
Post Your Comments