GalleryGeneralLatest NewsMollywoodNEWSSocial Media

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി സംഗീത സംവിധായകൻ രഞ്ജിൻ

ഭാര്യയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് രഞ്ജിൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തിയ ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ ഗാനം നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഈ മനോഹര ഗാനത്തിന് ഈണം പകർന്നത് യുവ പ്രതിഭയായ രഞ്ജിൻ രാജാണ്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണ് രഞ്ജിൻ രാജ്.

ഭാര്യ ശിൽപ്പയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് രഞ്ജിൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CLatZiZpaLa/?utm_source=ig_web_copy_link

2007ലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് മലയാളികൾ രഞ്ജിൻ രാജിനെ ആദ്യം അറിയുന്നത്. അന്ന് ഗായകനായിരുന്നു രഞ്ജിൻ. എന്നാൽ താൻ ഗായകൻ മാത്രമാകാതെ സംഗീതത്തിന്റെ മറ്റ് മേഖലളിലും കഴിവ് തെളിയിക്കണമെന്നായിരുന്നു തന്റെ അമ്മയുടെ ആഗ്രഹമെന്ന് പിന്നീട് രഞ്ജിൻ പറഞ്ഞിട്ടുണ്ട്.

ജോസഫിലെ ‘പൂമുത്തോളെ’ എന്ന ഗാനം പലരും പലതരത്തിൽ വായിച്ചപ്പോൾ, തനിക്കത് തന്റെ അമ്മയോടുള്ള സ്നേഹമായിരുന്നുവെന്നും രഞ്ജിൻ പറഞ്ഞിട്ടുണ്ട്. അമ്മയെ മനസിൽ ഓർത്തായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയതെന്നായിരുന്നു രഞ്ജിൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button