കൊച്ചിയിൽ നടക്കുന്ന ഐഎഫ്എഫ്‌കെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ മന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിൽ മറുപടിയുമായി സംവിധായകൻ സലീം അഹമ്മദ്. ‘ചിലരുടെ ബോധമില്ലായ്മയാണ് ഇവിടെ പ്രശ്നം’ എന്നായിരുന്നു സലീമിന്റെ പ്രതികരണം.
‘ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്നും സലിംകുമാറിനെ മാറ്റി നിർത്തിയതിൽ ബഹുമാനപ്പെട്ട സംസ്‍കാരിക വകുപ്പ് മന്ത്രിയുടെ വിശദീകരണം. “ബോധപൂർവം ആരെയും മാറ്റിനിർത്തിയിട്ടില്ല”…ശരിയാണ് സാർ ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്നം.’–സലീം അഹമ്മദ് പറഞ്ഞു.
കൊച്ചിയില്‍ ബുധനാഴ്ച ആരംഭിച്ച ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലിം കുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലിം കുമാർ പറഞ്ഞു.
Post Your Comments