ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാധേ ശ്യാം’. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഏറെ കാത്തിരിപ്പിന് ശേഷമെത്തിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നായിക പൂജ ഹെഡ്ജിനേയും ടീസറില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ടീസറില്‍ കാണിച്ചിരിക്കുന്ന രംഗം വളരെ ചെലവേറിയതാണെന്ന് അധികമാര്‍ക്കും അറിയില്ല. ഒരു റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുന്ന ടീസര്‍ രംഗങ്ങള്‍ക്കായി കോടികളാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത്.
തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കിടയില്‍ നിന്നും പൂജ ഹെഡ്ജിനെ വിളിക്കുന്ന പ്രഭാസിനെയാണ് ടീസറില്‍ കാണുന്നത്. എന്നാല്‍ ഇവിടെ കാട്ടിയിരിക്കുന്ന റെയില്‍വേ സ്റ്റേഷന് പൂര്‍ണമായും സെറ്റിട്ടതാണ്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച രംഗത്തിനായി 1.6 കോടി ചെലവിട്ടെന്നാണ് റിപ്പോർട്ടുകൾ.
പൂജ ഹെഗ്ഡെ, പ്രഭാസ് എന്നിവർക്ക് പുറമേ, സത്യരാജ്, ഭാഗ്യശ്രീ, കുനാൽ കപൂർ, ജഗ്പതി ബാബു, ജയറാം, സച്ചിൻ കഡേക്കർ, ബീന ബാനർജി, മുരളി ശർമ, സാഷ ഛേദ്രി, പ്രിയദർശി, റിദ്ദി കുമാർ, സത്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Post Your Comments