
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. വളരെ ബോൾഡ് ആയ നവ്യ അടുത്തിടയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാജ്യത്തെ ലിംഗവിവേചനം അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണത്തിനുമായി താന്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയെക്കുറിച്ചായിരുന്നു നവ്യ പങ്കുവെച്ചത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനെല്ലാം നവ്യ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അമ്മ ശ്വേത ബച്ചന്റെ ജോലിയെ പറ്റി ഒരു ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് ചോദിച്ച ചോദ്യത്തിന് മറുപടിയായി നവ്യ നല്കിയ ഉത്തരമാണ് വൈറലാകുന്നത്. വീട്ടമ്മാരുടെ ജോലി മോശമല്ല എന്ന് പറയുകയാണ് നവ്യ.
‘ഒരു അമ്മയും ഭാര്യയും ആകുക എന്നത് മുഴുവന്‍ സമയ ജോലിയാണ്. അതുകൊണ്ട് തന്നെ വീട്ടമ്മ എന്ന പദവിയെ മോശമായി കാണാന്‍ പാടില്ല. അടുത്ത തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അവരുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. അവരെ പിന്തുണക്കുന്നതിന് പകരം താഴ്ത്തി കെട്ടുകയല്ല വേണ്ടത്.’ നവ്യ കുറിച്ചത് ഇങ്ങനെ. നവ്യയുടെ അമ്മ എന്ത് ജോലിയാണ് ചെയ്യുന്നത്? എന്ന പരിഹാസ രൂപേണയുള്ള ചോദ്യത്തിന് മറുപടിയും നവ്യ നല്‍കുന്നുണ്ട്. ‘ഒരു എഴുത്തുകാരി, ഡിസൈനര്‍, ഭാര്യ, അമ്മ’ എന്നാണ് നവ്യ നല്കുന്ന മറുപടി.
Post Your Comments