ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. ഗംഭീര വിജയം കൈവരിച്ച ചിത്രത്തിന്റെ വിജയാഘോഷം നടന്നു. തിരുവനന്തപുരത്ത് നടന്ന ആഘോഷ ചടങ്ങിൽ ജയസൂര്യയ്‌ക്കൊപ്പം നടി മഞ്ജു വാര്യർ, സംവിധായകൻ പ്രജേഷ് സെൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
തിരുവനന്തപുരത്ത് ജയസൂര്യ-മഞ്ജു വാര്യർ-പ്രജേഷ് സെൻ ചിത്രം ‘മേരി ആവാസ് സുനോയുടെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടയിലായിരുന്നു വെള്ളം സിനിമയുടെ വിജയം ആഘോഷിച്ചത്.
മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രതിസന്ധിക്കാലത്തും പ്രദർശനം തുടർന്ന ചിത്രമാണ് ജയസൂര്യ നായകനായ വെള്ളം. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികയായി വേഷമിട്ടത്.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ.
ഡി.ഒ.പി- നൗഷാദ് ഷെരീഫ്, എഡിറ്റർ- ബിജിത് ബാല, സംഗീതം- എം.ജയചന്ദ്രൻ, വരികൾ- ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ, പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്, ആർട്ട് – ത്യാഗു തവന്നൂർ, മേക്കപ്പ് – പ്രദീപ് രംഗൻ, കിരൺ രാജ്, കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ് – ലിബിസൺ ഗോപി, ഡിസൈൻ – താമിർ ഓക്കെ, പി.ആർ.ഒ- പി. ശിവപ്രസാദ്, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Post Your Comments