തിരക്കഥാകൃത്ത് വിനോയ് തോമസിന് 2020-ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. “രാമച്ചി” എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. ചെറുകഥാകൃത്തും, നോവലിസ്റ്റുമായ വിനോയ് തോമസിന്റേതാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ചുരുളി” യുടെ കഥ.
വിനോയ് ആദ്യമായി തിരക്കഥാകൃത്തിന്റെ കുപ്പായം അണിയുന്ന ചിത്രമാണ് സിദ്ധാർഥ് ഭരതൻ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ചതുരം’എന്ന സിനിമ. വിനോയ് തോമസും, സിദ്ധാർഥ് ഭരതനും ചേർന്നാണ് ചതുരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിലീസിന് ഒരുങ്ങി നിൽക്കുന്ന ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചിത്രമാണ് ചതുരം
Post Your Comments