
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം.
ഒരു പ്രതിയെകൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചിരുന്നു. പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. അറസ്റ്റിലായ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് പണം ആവശ്യപ്പെട്ട് ദിലീപിന് കത്തയച്ചതിന്റെ സാക്ഷിയാണ് സഹ തടവുകാരനായിരുന്ന വിഷ്ണു.
Post Your Comments