CinemaGeneralLatest NewsMollywoodNEWS

പൃഥ്വിരാജിന്‍റെ ബോഡി ഫാറ്റ് ലെവല്‍ അപകടകരമായ രീതിയില്‍ താണിരുന്നു : ഫിസിക്കല്‍ ട്രെയിനര്‍ അജിത് ബാബു

ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തും

പൃഥ്വിരാജ് എന്ന നടന്‍റെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി അജിത്‌ ബാബു താരത്തിന്റെ ഫിസിക്കല്‍ ട്രെയിനറായ  അജിത്‌ ബാബു. അഞ്ചു വര്‍ഷമായി പൃഥ്വിരാജിന്റെ ഫിറ്റ്‌നസ് കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന അജിത്‌ ഓരോ സിനിമയ്ക്ക് വേണ്ടിയും പൃഥ്വിരാജ് നടത്തുന്ന കഠിനാദ്ധ്വാനത്തെക്കുറിച്ച് ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

ഫിറ്റ്‌നസില്‍ എന്നെക്കാള്‍ അനുഭവ പരിചയം ഉള്ളയാളാണ് പൃഥ്വിരാജ്. കുടുംബ സുഹൃത്താണ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്.  ഒരു പ്രമുഖ താരം ഫിറ്റ്‌നസ് ട്രെയിനറെ തേടുന്നു എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളൂ. കൊച്ചിയിലൊരു ജിമ്മില്‍ ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ ഞാന്‍. പിറ്റേന്ന് തന്നെ പോയി കണ്ടു. ഇരുപത് മിനിറ്റേ സംസാരിച്ചുള്ളൂ. എന്നെ അദ്ദേഹം സെലക്ട് ചെയ്തു. അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഇത്. ഇപ്പോള്‍ ലൊക്കേഷനില്‍ അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടാകും. ‘കുരുതി’ എന്ന സിനിമയ്ക്കുള്ള വർക്കൗട്ടിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഫിറ്റ്‌നസില്‍ പണ്ടേ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് പൃഥ്വിരാജ്. അടുത്തകാലത്താണ് ഈ താല്‍പര്യം ആള്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്നു മാത്രം. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തും. ഞാന്‍ വരുമ്പോള്‍ ‘ഊഴം’ കഴിഞ്ഞു ‘ടിയാന്‍’ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതില്‍ അദ്ദേഹത്തിന് രണ്ടു ഗെറ്റപ്പുണ്ട്. പിന്നീട് ‘വിമാനം’ എന്ന ചിത്രത്തിന് വേണ്ടി മെലിഞ്ഞു. ‘ആടുജീവിത’ത്തിനായി പൃഥ്വിരാജ് മെലിയുന്നത് കണ്ടു ആളുകള്‍ വിഷമിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ അവസാന നാളുകളായപ്പോഴേക്കും അദ്ദേഹത്തിന്റെ ബോഡി ഫാറ്റ് ലെവല്‍ അപകടകരമാം വിധം താണിരുന്നു. പിന്നീട് ഒരു മാസത്തെ വിശ്രമം, ഡയറ്റ്, ട്രെയിനിങ്, തുടങ്ങിയവയിലൂടെയാണ് നല്ല ബോഡി ഫിറ്റ്‌നസിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. മെലിയുന്നത് ശാസ്ത്രീയമായ രീതികളിലൂടെയാണെങ്കില്‍ പേടിക്കാനില്ല എന്നതാണ് എന്റെ അഭിപ്രായം”.

shortlink

Related Articles

Post Your Comments


Back to top button