CinemaGeneralNEWS

ആ സിനിമയില്‍ നിന്ന് ഒഴിവാകാന്‍ ഞാന്‍ മാക്സിമം നോക്കി: നടി സിത്താര

അത് എനിക്ക് നല്ല പോലെ ഇഷ്ടമാകുകയും ചെയ്തു....

വചനം, മഴവില്‍ക്കാവടി, ജാതകം തുടങ്ങിയ മലയാള സിനിമകളില്‍ നായികയായി തിളങ്ങിയ സിത്താര തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ നിറഞ്ഞു നിന്ന നടിയായിരുന്നു. തെലുങ്കും കന്നഡയുമായിരുന്നു സിത്താരയുടെ തട്ടകം. ഒരു സമയത്ത് തെലുങ്കില്‍ മാത്രം സിനിമകള്‍ ചെയ്തു പോയ സിത്താരയെ പോപ്പുലറാക്കിയത് രജനീകാന്തിന്റെ പടയപ്പയിലേത് പോലെയുള്ള വേഷങ്ങളായിരുന്നു. ആദ്യമായി കാവേരി എന്ന മലയാള സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ സിത്താര തന്റെ രണ്ടാമത്തെ ചിത്രമായ ഒരിടത്ത് എന്ന ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ്.

“കാവേരി എന്ന സിനിമ കഴിഞ്ഞു എനിക്ക് വരുന്ന ഓഫര്‍ ജി അരവിന്ദന്‍ സാറിന്റെ  സിനിമയിലാണ്. ‘ഒരിടത്ത്’ എന്ന സിനിമയായിരുന്നു അത്. ഞാന്‍ പത്തില്‍ പഠിക്കുന്ന സമയമായത് കൊണ്ട് മാക്സിമം ആ സിനിമയില്‍ നിന്ന് ഒഴിവാകാന്‍ നോക്കി, പക്ഷേ അരവിന്ദന്‍ സാറിന്റെ ‘ചിദംബരം’ എന്ന സിനിമ ഞാന്‍ നേരെത്തെ കണ്ടിരുന്നു. അതില്‍ അഭിനയിച്ച സ്മിത പാട്ടീല്‍ അന്നത്തെ എന്റെ ഇഷ്ട നായികയാണ്. അത് കൊണ്ട് തന്നെ ഞാന്‍ ആ ഫിലിം കണ്ടിരുന്നു. അത് എനിക്ക് നല്ല പോലെ ഇഷ്ടമാകുകയും ചെയ്തു. അരവിന്ദന്‍ സാറിന്റെ സിനിമയിലേക്കുള്ള വിളി നഷ്ടപ്പെടുത്തരുത് എന്ന് അച്ഛനും പറഞ്ഞപ്പോള്‍ എനിക്കത് ചെയ്യാന്‍ തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. എന്റെ അച്ഛനും അമ്മയും ഒരിക്കലും എന്റെ സിനിമാ കാര്യങ്ങളില്‍ ഇടപ്പെട്ടില്ല. ഞാന്‍ തമിഴില്‍ പോയി അഭിനയിക്കണമെന്നോ, തെലുങ്കില്‍ പോയി അഭിനയിക്കണമെന്നോ ഒന്നും അവര്‍ പറഞ്ഞിട്ടില്ല. ഞാന്‍ തെരഞ്ഞെടുത്ത സിനിമകള്‍ എന്റെ ഫ്രീഡമായിരുന്നു”. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സിത്താര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button