മോഹന്‍ലാലിന്റെ ഇപ്പോഴത്തെ ഫിറ്റ്നസ് ട്രെയിനറായ ഐനസ് ആന്റണി മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ടിനെക്കുറിച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
“നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ നരസിംഹത്തിന്റെ പോസ്റ്ററിലാണ് ഞാന്‍ ലാലേട്ടനെ ശ്രദ്ധിച്ചു തുടങ്ങിയത്. ആ ലാലേട്ടന് ഇരുപത്തിയേഴു വയസ്സുള്ള എനിക്കൊപ്പം ഇന്നും ഓടും. ഏതു വര്‍ക്ക് ഔട്ടിലും കട്ടയ്ക്ക് നില്ക്കും. സാധാരണ ഒരാള്‍ പ്ലാങ്ക് ചെയ്യുമ്പോള്‍ ഒരു മിനിറ്റ് കഴിയുന്നതോടെ കൈവിറച്ചു തുടങ്ങും. ഇരുപത് കിലോ വെയിറ്റ് വച്ച് പ്ലാങ്ക് ചെയ്യുന്ന ലാലേട്ടന് മൂന്ന് മിനിറ്റ് വരെ അത് തുടരും. ഷൂട്ടിംഗ് മൂലമോ, മറ്റു മീറ്റിംഗ് കാരണമോ വര്‍ക്ക് ഔട്ട് മുടങ്ങിയാല്‍ നമ്മളെ വിളിച്ചു പറയും. ഇന്ന് എത്താന്‍ വൈകും മോനെ നമുക്ക് നാളെ രാവിലെ ഒരു പിടി പിടിക്കാം. എല്ലാം ചെയ്തു കഴിഞ്ഞു തല ചരിച്ചു ചിരിയോടെ ഒരു ചോദ്യമുണ്ട് മോന് ഹാപ്പിയാണോ?. രാവിലെ ആറരയ്ക്ക് സെറ്റിലെത്തി രാത്രി ക്ഷീണിച്ചു ഇറങ്ങിയാലും ആഞ്ഞു ഒരു നടപ്പെങ്കിലും നടന്നിട്ടേ വീട്ടിലേക്ക് പോകൂ. ഫുള്ളി എക്വിപ്ഡ് ജിം വീട്ടിലും സെറ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ആറാട്ടിന്റെ സെറ്റ്. അവിടെയും ജിം ഒരുക്കിയിട്ടുണ്ട്. വിദേശത്ത് താമസിക്കുമ്പോള്‍ അവിടുത്തെ ജിം ഇഷ്ടമായാല്‍ അതിന്റെ വീഡിയോയും ഫോട്ടോയുമൊക്കെ അയച്ചു തരും. ‘ഒടിയന്’ സമയത്താണ് ഞാന്‍ ലാലേട്ടനെ പരിചയപ്പെടുന്നത്. പിന്നീട് ‘കുഞ്ഞാലി മരയ്ക്കാര്‍’ മുതല്‍ ഞാന്‍ ട്രെയിനറായി ഒപ്പമുണ്ട്”.
Post Your Comments