സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിയാത്തത് ഒരിക്കലും ഒരു നഷ്ട ബോധമായി തനിക്ക് തോന്നിയിട്ടില്ലെന്നു തുറന്നു പറയുകയാണ് നടി ബിന്ദു പണിക്കര്‍. താന്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ തന്റെ പ്രായത്തെക്കാള്‍ എക്സ്പീരിയന്‍സ് ഏറിയവരായിരുന്നുവെന്നും ബിന്ദു പണിക്കര്‍ ഒരു ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
“ലോഹി സാറിന്റെ ‘കമലദളം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു നായികയ്ക്ക് വേണ്ടുന്ന പ്രായം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും, എന്റെ പ്രായത്തേക്കാള്‍ എക്സ്പീരിയന്‍സ് ഉളളവരായിരുന്നു. ഞാന്‍ ലാലേട്ടന്റെയും, മമ്മുക്കയുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. നായികയാകാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിട്ടില്ല. കാരണം ഒരു ഹീറോയിന്‍ എന്ന് പറയുന്നത് ആ ഒരു സമയത്ത് മാത്രം നില നില്‍ക്കാന്‍ പറ്റുന്ന ഒരു അഭിനേത്രിയാണ്. എനിക്ക് സുകുമാരിയമ്മയെ പോലെയും, കവിയൂര്‍ പൊന്നമ്മ ചേച്ചിയേയുമൊക്കെ പോലെ എല്ലാ സമയത്തും സിനിമയില്‍ നില നില്‍ക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നു. എന്റെ അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന സിനിമയെക്കുറിച്ചാണ് കൂടുതല്‍ ആളുകളും പറയുന്നത്. അതിലെ ഹ്യൂമര്‍ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. രാജസേനന്‍ സാറിനോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ബിന്ദുവിനോട് ആര് പറഞ്ഞു ഹ്യൂമര്‍ ചെയ്യാന്‍ സാധാ പോലെ അഭിനയിച്ചാല്‍ മതിയെന്ന്. അത് റിലീസ് ചെയ്തപ്പോഴോന്നും നന്നായി പോയില്ലെങ്കിലും, പിന്നീട് ടിവിയില്‍ വന്നപ്പോള്‍ ആ സിനിമയെയും കഥാപാത്രത്തെയും ആളുകള്‍ ഏറ്റെടുത്തിരുന്നു”.
Post Your Comments