GeneralLatest NewsMollywoodMovie GossipsNEWS

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, സഹസംവിധായകനെതിരെ പരാതി ; പ്രതിയെ സഹായിക്കുന്നത് മാർട്ടിൻ പ്രക്കാട്ടെന്ന് യുവതി

പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താന്‍ തന്നെയാണെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞെന്ന് യുവതി

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി സഹ സംവിധായകനെതിരെ യുവതി. പ്രതിയ്ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) നെതിരെയാണ് പരാതി. വിവാഹവാഗ്ദാനം നല്‍കി തന്നെ ശാരീരികമായി ദുരുപയോഗം ചെയ്ത ശേഷം രാഹുല്‍ വഞ്ചിച്ചെന്നും പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം നിരന്തരം വധ ഭീഷണിമുഴക്കുകയാണെന്നും കത്തില്‍ പറയുന്നു.
അപകടത്തില്‍ പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടന്ന സമയത്താണ് രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന ഉറപ്പ് നല്‍കി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്ളാറ്റില്‍ വെച്ച്‌ പ്രക്കാട്ടും പ്രതിയും ഉള്‍പ്പെടെയുള്ളവര്‍ കേസ് പിന്‍വലിക്കാനായി തന്നെ സ്വാധീനിക്കാന്‍ വേണ്ടി പലവട്ടം ശ്രമിച്ചു.

പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താന്‍ തന്നെയാണെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് പറഞ്ഞുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button