CinemaGeneralMollywoodNEWS

അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ എന്റെ ഒരേയൊരു ഭയം ജോലി പോകുമോ എന്നതായിരുന്നു: സീമ

സിനിമയില്‍ അഭിനയിച്ചിട്ടു വരുമ്പോള്‍ നര്‍ത്തകി എന്ന നിലയില്‍ എന്റെ ജോലി നഷ്ടപ്പെടുമോ? എന്നുള്ള ടെന്‍ഷന്‍ മാത്രമായിരുന്നു

ആദ്യ സിനിമയായ ‘അവളുടെ രാവുകള്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഒരേയൊരു ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു നടി സീമ. ഡാന്‍സ് പ്രൊഫഷനാക്കിയ തനിക്ക് ആ ജോലി നഷ്ടപ്പെടുമോ എന്നുള്ള ഒരു ചിന്ത മാത്രമായിരുന്നു അവളുടെ രാവുകള്‍ ചെയ്യുമ്പോള്‍ മനസ്സിലുണ്ടായിരുന്നതെന്ന് ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സീമ തുറന്നു പറയുന്നു.

” ‘അവളുടെ രാവുകള്‍’ ചെയ്യുമ്പോള്‍ സിനിമ ഹിറ്റാകുമോ എന്നോ ഞാന്‍ വലിയ നടിയായി അറിയപ്പെടുമോ എന്നൊന്നുമുള്ള ചിന്ത എനിക്ക് ഇല്ലായിരുന്നു. ആ സിനിമയെക്കുറിച്ച് എനിക്ക് യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു. പക്ഷേ എന്റെ ഡാന്‍സ് പ്രൊഫഷന്‍ നഷ്ടപ്പെട്ടു പോകുമോ?, സിനിമയില്‍ അഭിനയിച്ചിട്ടു വരുമ്പോള്‍ നര്‍ത്തകി എന്ന നിലയില്‍ എന്റെ ജോലി നഷ്ടപ്പെടുമോ? എന്നുള്ള ടെന്‍ഷന്‍ മാത്രമായിരുന്നു എന്റെ മനസ്സിലുള്ളത്. അല്ലാതെ ‘അവളുടെ രാവുകള്‍’ എന്ന സിനിമ ഇറങ്ങിയതിന്റെ തലേ ദിവസം ഇത് ഹിറ്റാകുമോ? പ്രേക്ഷകര്‍ സ്വീകരിക്കുമോ? എന്നൊന്നുമുള്ള യാതൊരു വിധ ടെന്‍ഷനും എനിക്ക് ഇല്ലായിരുന്നു. ശശിയേട്ടന്‍ പറഞ്ഞതിനനുസരിച്ച് ഞാന്‍ ചെയ്തു എന്നുള്ളതല്ലാതെ ആ കഥാപാത്രത്തിന്റെ ആഴം എന്താണെന്നോ, നാളെ ഇത് വലിയ തരംഗമായി മാറുമെന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല”. സീമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button