മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’. സിനിമയുടെ ചിത്രീകരണം ഇന്ന് മുതൽ കൊച്ചിയിൽ ആരംഭിക്കുന്നുവെന്നാണ് റിപ്പോർട്ട് .
ബോളിവുഡ് നടന്മാരായ ഹൃഥ്വിക് റോഷൻ, രൺവീർ സിംഗ് തുടങ്ങിയവരുടെ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയുടെ ഹെയർ സ്റ്റൈൽ സെറ്റ് ചെയ്തത്. സിനിമയിൽ ഒരു ഗ്യാങ്സ്റ്ററുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ദേവദത്ത് ഷാജി, രവി ശങ്കർ, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയാകും എന്ന വിവരം പുറത്തുവന്നിട്ടില്ല. മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒരുമിച്ച ബിഗ് ബി മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളിലൊന്നായിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ വെല്ലുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നും ചര്‍ച്ചകളുയര്‍ന്നിട്ടുണ്ട്.
Post Your Comments