GalleryGeneralLatest NewsNEWS

പ്രണയദിനം ആഘോഷമാക്കി മാറ്റിയ താരങ്ങൾ ഇവർ …!

പ്രണയ ദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മുന്‍ നിര  ചലച്ചിത്ര താരങ്ങൾ.  തങ്ങളുടെ  പങ്കാളികള്‍ക്കൊപ്പമുള്ള  താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടാകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read Also: പ്രണയ ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് താരങ്ങൾ

നസ്രിയ-ഫഹദ്, നയൻതാര- വിഘ്‌നേശ് ശിവൻ, ഐശ്വര്യ-ധനുഷ്, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ വാലൻറ്റൈൻസ് ദിനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ടയാൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Read Also: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റുകള്‍ അത്രയും ദിവസത്തേക്ക് വാങ്ങുമ്പോള്‍ അങ്ങനെ സംഭവിക്കും

മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് നസ്രിയ നസീമും ഫഹദ് ഫാസിലും.  ഫഹദിനൊപ്പമുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചു കൊണ്ടായിരുന്നു നസ്രിയയുടെ പ്രണയ ദിനാഘോഷം.

https://www.instagram.com/p/CLQ6meepW9C/?utm_source=ig_embed&utm_campaign=embed_video_watch_again

Read Also: ‘1999 ‘ലെ എന്റെ വാലന്റൈൻ ; ചിത്രവുമായി കുഞ്ചാക്കോ ബോബൻ

തന്‍റെ പ്രണയിനി നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകൻ വിഘ്‌നേശ് ശിവൻ പ്രണയ ദിനം ആഘോശമാക്കി മാറ്റിയത്. “ഞാൻ നിന്നെ സ്നേഹിക്കുന്നു തങ്കമേ” എന്ന് കുറിച്ചുകൊണ്ടാണ് വിഘ്‌നേശ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CLRBS0CB8bo/?utm_source=ig_embed

പരസ്പരം കൈമാറിയ പ്രണയ ദിന സമ്മാനങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അല്ലു അർജ്ജുന്‍റെയും ഭാര്യ സ്നേഹയുടെയും ആഘോഷം.

മക്കളായ യാത്രയും ലിംഗയും തന്നെ കെട്ടിപിടിച്ചിരിക്കുന്ന ചിത്രമാണ് ഐശ്വര്യ- ധനുഷ് പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ എടുത്ത ധനുഷിന് നന്ദി അറിയിച്ചുക്കൊണ്ട് ഐശ്വര്യ കുറിപ്പ് പങ്കുവെച്ചു.

https://www.instagram.com/p/CLQ41ZwjA6J/?utm_source=ig_embed

 

shortlink

Post Your Comments


Back to top button