പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ആശംസകളുമൊക്കെ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ. നിരവധി സിനിമാ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ഡേ ആശംസകൾ കൈമാറിയിട്ടുണ്ട്. നടി നയൻതാരയ്ക്ക് ആശംസയുമായി വിഘ്നേശ് ശിവനും എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഘ്നേശ് ആശംസ അറിയിച്ചത്.
https://www.instagram.com/p/CLRBS0CB8bo/?utm_source=ig_web_copy_link
ബോളിവുഡ് നടി പ്രിയങ്കയും ഭർത്താവിന് ആശംസ അറിയിച്ചു.
https://www.instagram.com/p/CLR1FQpjmM7/?utm_source=ig_web_copy_link
രാത്രിയാകാശത്തിനു കീഴെ വെളിച്ചവും കയ്യിലേന്തി നിൽക്കുന്ന ഒരു ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. “നിങ്ങളുടെ ജീവിതം പ്രകാശിപ്പിക്കുന്നതിന് നിങ്ങൾക്ക് എല്ലായ്പ്പോഴും മറ്റൊരാളുടെ ആവശ്യമില്ല. നിങ്ങൾക്കത് സ്വയം ചെയ്യാൻ കഴിയും. ഹാപ്പി വാലന്റൈൻസ് ഡേ,” എന്നാണ് അഹാനയുടെ ആശംസ.
https://www.instagram.com/p/CLS1RoVHbQa/?utm_source=ig_web_copy_link
സംവിധായകൻ അരുൺ ഗോപി, അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് എന്നിവരും വാലന്റൈൻസ് ഡേ ആശംസകൾ പങ്കുവച്ചിട്ടുണ്ട്. നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച പ്രണയകാല ഓർമ്മയും ശ്രദ്ധ നേടുകയാണ്.
Post Your Comments