സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി മേജർ രവി. കേന്ദ്രം പെട്രോളിന് 20 രൂപ കൂട്ടിയാല്‍ കേരളത്തില്‍ 25 രൂപയായി വർധിപ്പിക്കുന്ന സമ്പ്രദായത്തെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്ന് മേജര്‍ രവി പറഞ്ഞു.
ഫേസ്ബുക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന് ജനങ്ങളോട് ഇഷ്ടമുണ്ടെങ്കില്‍ ഇന്ധന വിലവർദ്ധനവിലൂടെ ലഭിക്കുന്ന ടാക്സ് വേണ്ട എന്ന് വിചാരിക്കട്ടെയെന്നും മേജർ രവി പറഞ്ഞു.
മേജര്‍ രവിയുടെ വാക്കുകള്‍
ഏത് രാഷ്ട്രീയ നേതാക്കളോട് ജനത്തിന്റെ വികസനത്തെപ്പറ്റി ചോദിച്ചാലും അവര്‍ പറയുന്നത് അത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ്. അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തീരുമാനിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നുവരണം. പാര്‍ട്ടി ചിന്തിക്കും, അല്ലെങ്കില്‍ ഹൈക്കമാന്റ് തീരുമാനിക്കും എന്ന് പറയാത്ത പാര്‍ട്ടി. ഞാന്‍ അതിനെപ്പറ്റി ചിന്തിക്കുകയാണ് ഇപ്പോള്‍. എന്താണ് നിങ്ങളുടെ അഭിപ്രായം. നമുക്ക് വേണ്ടി നമ്മള്‍ പറയും. അല്ലാതെ പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. അതുകൊണ്ടാണ് ഇവിടെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ഇന്നും ഇന്ധന വില കൂടി. ഇന്ധനത്തിന് കേന്ദ്രം 20 കൂട്ടിയാല്‍ ഇവിടെ 25 കൂട്ടുന്നു. എന്തിനാണ് അവിടെ 20 കൂട്ടിക്കഴിഞ്ഞാല്‍ ഇവിടെ ഒരു അഞ്ച് കൂടി കൂട്ടുന്നത്. എനിക്ക് അതാണ് കണ്‍ഫ്യൂഷന്‍. എവിടെയെങ്കിലും ഒരു സംഭവം കിട്ടുമ്പോള്‍ അതിന്റെ കൂട്ടത്തിലങ്ങ് കൂട്ടിയിട്ട്, എന്നിട്ട് ഇതെല്ലാം ജനങ്ങളെയടുത്ത് നിന്ന് പിടിച്ചുവാങ്ങിക്കുകയാണ്.
Post Your Comments