പ്രേഷകരുടെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമാണ് അജു വർഗീസ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പുതിയ ചിത്രം ‘സാജന്‍ ബേക്കറി സിന്‍സ് 1962’ റിലീസിനെത്തിയത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അജു വർഗീസ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അജു തന്റെ പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചത്.
സിനിമയിൽ അജു ഡബിൾ റോൾ ചെയ്യുന്നുണ്ട്. ഇത് സിനിമയുടെ ബജറ്റ് അഡ്ജസ്റ്റ് ചെയ്യുന്നതിന് വേണ്ടിയായിരുന്നുവെന്ന് അജു വർഗീസ് പറയുന്നു. സാജൻ എന്ന അച്ഛൻ കഥാപാത്രത്തെ മറ്റൊരാൾ ചെയ്യട്ടെ എന്നായിരുന്നു തീരുമാനം. എന്നാൽ കാശുകൊടുക്കാതെ ആ കഥാപാത്രം സ്വയം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു.
അജു വര്‍ഗീസ്, അരുണ്‍ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തില്‍ ലെന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ എന്നിവര്‍ മറ്റ് നായികമാര്‍.
അജു വർഗീസിന്റെ വാക്കുകൾ
ബോബിൻ എന്ന കഥാപാത്രത്തെ ഞാൻ തന്നെ അവതരിപ്പിക്കുവാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ സാജൻ എന്ന അച്ഛൻ കഥാപാത്രത്തെ മറ്റൊരാളെക്കൊണ്ട് ചെയ്പ്പിക്കാമെന്നു ഞാൻ ആലോചിച്ചതാണ്. ഒടുവിൽ ബഡ്‌ജറ്റ് ആലോചിച്ചപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് എന്നോട് മാത്രമല്ലേ പറയുവാൻ കഴിയൂ. കാശുകൊടുക്കാതെ ആ കഥാപാത്രം ചെയ്യാൻ ഒടുവിൽ എന്നോട് തന്നെ ഞാൻ പറയുകയായിരുന്നു.
ഞാനും ചിത്രത്തിന്റെ സംവിധായകനായ അരുൺ ചന്തുവും പത്തനംതിട്ടക്കാരാണ്. സാജൻ ബേക്കറി നാട്ടിൻപ്പുറത്തുള്ള ഒരു ചെറിയ ബേക്കറിയും അതുമായി ബന്ധപ്പെട്ട കുറച്ചു പേരുടെയും കഥയാണ്. എല്ലാം വീട്ടിലും ഒരു ബേക്കറി ഉണ്ട്. അതുകൊണ്ടു ബേക്കറിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞാൽ നന്നായിരിക്കുമെന്ന് തോന്നി, അജു വർഗീസ് പറഞ്ഞു.
Post Your Comments