CinemaGeneralMollywoodNEWS

അഭിനയിക്കാന്‍ ഏറ്റവും ഇഷ്ടം ആര്‍ക്കൊപ്പം? : ഉത്തരം നല്‍കി കല്യാണി പ്രിയദര്‍ശന്‍

ആ അവസരത്തില്‍ താന്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്?

ഒരു ഇന്ത്യന്‍ നടി എന്ന നിലയില്‍ തന്റെ പ്രൊഫൈല്‍ കാത്തുസൂക്ഷിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ അഭിനയ രംഗത്ത് യുവത്വത്തിന്റെ പ്രസരിപ്പോടെ തിളങ്ങുന്ന ലേഡീ സൂപ്പര്‍ താരമാണ്. തെലുങ്കും മലയാളവും തമിഴും കല്യാണി പ്രിയദര്‍ശനിലെ നായിക തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍ അപൂര്‍വ്വമായാണ്‌ സൗത്ത് ഇന്ത്യയില്‍ ഒരു താരപുത്രി ഇത്തരം എല്ലാം ഭാഷകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഹലോ എന്ന തെലുങ്ക് ചിത്രത്തില്‍ തുടങ്ങി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന മലയാള സിനിമയില്‍ വരെ എത്തി നില്‍ക്കുന്ന കല്യാണിയുടെ സിനിമാ ജീവിതം പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്, ആ അവസരത്തില്‍ താന്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്? എന്ന ചോദ്യത്തിന് ഒരു  എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വേറിട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.

കല്യാണി പ്രിയദര്‍ശന്റെ വാക്കുകള്‍

“ലോകത്ത് വളരെ രസികനായിട്ടുള്ള ആര്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് ഇഷ്ടമാണ്. ലൊക്കേഷന്‍ തമാശകള്‍ കൊണ്ട് നിറയ്ക്കുന്ന ഒരാള്‍ ആണ് നായകനെങ്കില്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്. അങ്ങനെയുള്ളവരുമായി അസോസിയേറ്റ് ചെയ്യുമ്പോള്‍ നമ്മളും അവര്‍ക്കൊപ്പം കൂളാകും”. കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button