മലയാളത്തിലേയും തമിഴിലേയും രണ്ട് റൊമാൻറ്റിക് നായകന്മാരായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഇതാദ്യമായി ഒന്നിക്കുന്നു. “ഒറ്റ്” എന്നാണ് ചിത്രത്തിന് പേരിട്ടിയിരിക്കുന്നത്. “ഒറ്റ്” യാത്രയെക്കുറിച്ചുള്ള ചിത്രമാണെന്ന് സംവിധായകൻ ടി പി ഫെല്ലിനി പറഞ്ഞു.
Read Also: വാലൻറ്റൈൻസ് ഡേ സ്പെഷ്യൽ: പ്രഭാസ് ചിത്രം “രാധേ ശ്യാമി”ന്റെ ടീസര്‍ പുറത്ത്
മുംബൈ മുതൽ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഥാപാത്രം ഡിമാൻഡ് ചെയ്തതുകൊണ്ടാണ് സിനിമയിൽ അരവിന്ദ് സ്വാമിയെ കാസറ്റ് ചെയ്തതെന്നും ഫ്രണ്ട്ഷിപ് ബോണ്ടിങ് ആണ് സിനിമയുടെ പ്രമേയമെന്നും ഫെല്ലിനി വ്യക്തമാക്കി. “തീവണ്ടി” എന്ന ടൊവിനോ തോമസ് ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഒറ്റ്’.
Read Also: പ്രണയദിനത്തിൽ ആരാധകർ കാത്തിരുന്ന സമ്മാനവുമായി മേഘ്ന എത്തി
അരവിന്ദ് സ്വാമിയ്ക്കൊപ്പം സ്ക്രീൻ പങ്കിടുന്നതിലെ സന്തോഷം കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നടന് ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാർച്ചില്‍ ചിത്രീകരണമാരംഭിക്കും.
https://www.facebook.com/KunchackoBoban/posts/1878873158931813
Read Also: സല്മാന് നായകന്, ഇമ്രാന് വില്ലന്‍; “ടൈഗര്‍” മൂന്നാം ഭാഗം എത്തുന്നു
തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമയ്ക്ക് മുംബൈ , ഗോവ, എന്നിവിടങ്ങളിലായാണ് പശ്ചാത്തലം ഒരുങ്ങുന്നത്. ജൂലൈയില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.
Post Your Comments