GalleryGeneralLatest NewsNEWS

പ്രണയദിനത്തിൽ ആരാധകർ കാത്തിരുന്ന സമ്മാനവുമായി മേഘ്‌ന എത്തി

മേഘ്‌ന വാക്ക് പാലിച്ചു

നേരത്തെ പറഞ്ഞിരുന്നതുപ്പോലെ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് തന്‍റെ കണ്‍മണിയുടെ ആദ്യ ചിത്രം പങ്കുവച്ച് വാക്ക് പാലിച്ചിരിക്കുകയാണ് മേഘ്ന രാജ്. ഫെബ്രുവരി 14 പന്ത്രണ്ട് മണിയോടെ പങ്കുവെച്ച വീഡിയോയിലാണ് തന്‍റെ കുഞ്ഞിന്‍റെ ചിത്രം ആദ്യമായി മേഘ്ന പുറത്തുവിടുന്നത്. എല്ലാവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്‍റെ പേരിൽ വീഡിയോയ്ക്കൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.

Read Also: സല്‍മാന്‍ നായകന്‍, ഇമ്രാന്‍ വില്ലന്‍; “ടൈഗര്‍” മൂന്നാം ഭാഗം എത്തുന്നു

“ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ ചെറിയ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം” എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ.

Read Also: ജൂനിയര്‍ ചീരുവിനെ തേടി ആരാധികയുടെ സർപ്രൈസെത്തി

https://www.instagram.com/tv/CLPhPpHFckM/?utm_source=ig_web_copy_link

കുഞ്ഞിന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ജൂനിയർ ചീരുവിന്‍റെ ചിത്രങ്ങൾ മേഘ്‌ന പുറത്തുവിടുന്നത്. നേരത്തെ മനോഹരമായ ഒരു വീഡിയോയിലൂടെ കുഞ്ഞിനെ കാണാൻ തയ്യാറായിരിക്കാൻ ആരാധകരോട് നടി ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കാനായിരുന്നു താരത്തിന്‍റെ ആവശ്യം. പറഞ്ഞത് പോലെ തന്നെ പ്രണയദിനം പുലര്‍ന്ന വേളയിൽ തന്‍റെ കൺമണിയുടെ ചിത്രം മേഘ്ന പുറത്തുവിടുകയും ചെയ്തു. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button