1998-ൽ പുറത്തിറങ്ങിയ “റൺ ലോല റൺ” എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായ “ലൂപ്പ് ലപെട്ട”യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിലാണ് നടി തപ്സി ഇപ്പോൾ. ഇതിനോടൊപ്പം തന്നെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ കഥ പറയുന്ന “ഷബാഷ് മിതു” എന്ന ചിത്രത്തിനായുള്ള തയാറെടുപ്പ് കൂടി
നടത്തുകയാണ് താരം.
Read Also: വസന്തബാല ചിത്രത്തിൽ നായകനാകാനൊരുങ്ങി അർജുൻ ദാസ്
“ലൂപ്പ് ലപെട്ട” ചിത്രത്തിന്റെ ലൊക്കേഷനിൽ സ്വന്തമായി സ്കൂട്ടർ ഓടിച്ചെത്തിയ തപ്സിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. തന്റെ സ്പോട്ട് ബോയിയെയും ഒപ്പമിരുത്തിക്കൊണ്ടാണ് തപ്സി സ്കൂട്ടർ ഓടിച്ചെത്തിയത്. പക്ഷെ കയ്യടി നേടാനൊന്നുമല്ല തപ്സി വാഹനമോടിച്ചെത്തിയത്, അതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട്. ലൊക്കേഷനും ബെയ്സും തമ്മിലെ ദൂരം താണ്ടാൻ മറ്റു വഴികളൊന്നും കാണാതിരുന്നതിനാലാണ് തപ്സി സ്വന്തം ഇരുചക്ര വാഹനമോടിച്ച് സെറ്റിലെത്തിയത്.
Read Also: ‘മാസ്റ്ററിന്’ വിജയ് വാങ്ങിയ പ്രതിഫലം ? തുറന്നു പറഞ്ഞ് നിർമ്മാതാവ്
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ “രശ്മി റോക്കറ്റ്” എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് തപ്സി പൂർത്തിയാക്കിയത്. വിജയ് സേതുപതി നായകനാവുന്ന ദീപക് സുന്ദര്രാജന്റെ സിനിമയാണ് തപ്സിയുടെ വരാനിരിക്കുന്ന തമിഴ് ചിത്രം.
Post Your Comments