GeneralLatest NewsMollywoodNEWS

‘ഇന്നലെ ഈ സമയത്ത് ജീവനോടെ ഉണ്ടായിരുന്ന നീ ഇന്ന് വെറും ചാരം’ രാഹുലിന്റെ ചിതയ്ക്കരികില്‍ സബീറ്റ

എത്ര വൈകിയാണെങ്കിലും, ഇവിടെ വന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു

സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിപ്പിച്ച ഒരു വാർത്തയായിരുന്നു സഹസംവിധായകന്‍ രാഹുലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. രാഹുലിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. രാഹുലിന്റെ വേര്‍പാടില്‍ ദുഃഖം പങ്കുവെച്ചു ചക്കപ്പഴം എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സബീറ്റ ജോര്‍ജ്. രാഹുലിന്റെ ചിതയ്ക്കരുകില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

‘എത്ര വൈകിയാണെങ്കിലും, ഇവിടെ വന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാകുന്നില്ല, ‘എന്തുകൊണ്ട്’ എന്നതിന് എനിക്ക് ഒരിക്കലും വ്യക്തമായ ഉത്തരം ലഭിക്കാനിടയില്ല. ഒരുമിച്ച്‌ ജോലിചെയ്യുമ്ബോള്‍ ഞങ്ങള്‍ കുറച്ച്‌ തവണ മാത്രമേ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ, പക്ഷേ നീ തീര്‍ച്ചയായും എന്നെ സ്വാധീനിച്ചിരുന്നു… മനോഹരമായ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ! ഇന്നലെ ഈ സമയത്ത് ജീവനോടെ ഉണ്ടായിരുന്ന നീ ഇന്ന് വെറും ചാരം… ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം’- സബീറ്റ കുറിച്ചു.

read also:രണ്ടാം വിവാഹത്തിനൊരുങ്ങി താരസുന്ദരി

രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തിന്റെ സഹസംവിധായകനാണ് രാഹുൽ. ഭ്രമത്തിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ രാഹുലിന്റെ മരണ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

shortlink

Post Your Comments


Back to top button