
വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അർജുൻ ദാസ്. കൈദി, മാസ്റ്റർ തുടങ്ങി തമിഴകത്തെ സൂപ്പർ ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളോടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ അർജുൻ വസന്തബാല ചിത്രത്തിൽ നായകനാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബോയ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ വസന്തബാല തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. വസന്തബാലയും അർജുൻ ദാസും ചേർന്ന് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചില റൂമറുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
2019 ൽ പുറത്തിറങ്ങിയ ‘ദി ലിഫ്റ്റ് ബോയ് ‘എന്ന നിരൂപക പ്രശംസ നേടിയ സിനിമയുടെ റീമേക്ക് ആയിരിക്കും വസന്തബാല അർജുൻ ദാസ് ചിത്രമെന്നാണ് സൂചന. വെയിൽ, അങ്ങാടി തെരു തുടങ്ങിയവയാണ് വസന്തബാലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.
Post Your Comments