CinemaGeneralLatest NewsMollywoodNEWS

പത്രോസിന്റെ പടപ്പുകൾ ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രമാണ്

മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകൾ’. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്.

വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു.

ഇവരെ കൂടാതെ സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറ്റം കുറിക്കുന്നു. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്സൽ അബ്ദുൽ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.

ജയേഷ് മോഹൻ ക്യാമറയും ജേക്സ് ബിജോയ്‌ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്. കല – ആഷിക് എസ്., വസ്ത്രലങ്കാരം – ശരണ്യ ജീബു, എഡിറ്റ്‌ -സംഗീത് പ്രതാപ്, മേക്കപ്പ് – സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി – കണ്ണൻ എസ് ഉള്ളൂർ, സ്റ്റിൽ – സിബി ചീരൻ , പി ആർ ഒ: എ. എസ്. ദിനേശ് , ആതിര ദിൽജിത്ത്. സൗണ്ട് മിക്സ്‌ – വിഷ്ണു സുജാതൻ, പരസ്യ കല യെല്ലോ ടൂത്ത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments


Back to top button