CinemaGeneralLatest NewsNEWS

ശങ്കറും രാംചരണും ഒന്നിക്കുന്ന ചരിത്ര സിനിമയുടെ പ്രഖ്യാപനം പ്രണയ ദിനയത്തിൽ

ചിത്രീകരണം 2022ല്‍ ആരംഭിക്കും

തെലുങ്ക് സൂപ്പര്‍ താരം രാംചരണിന്‍റെ അടുത്ത ചിത്രം സൂപ്പർ ഹിറ്റുകളുടെ സംവിധായകന്‍ ശങ്കറിനോടൊപ്പം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം 2022ല്‍ ആരംഭിക്കും. ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ തന്നെ രാംചരണ്‍ സമ്മതം അറിയിക്കുകയായിരുന്നു.

Read Also: ‘പടക്കളം’ ; പതിനൊന്നാമത് ഫിലിം ആക്ടിങ്ങ് ക്യാമ്പിന് വയനാട്ടിൽ തുടക്കം

പ്രമുഖ തെലുങ്ക് നിര്‍മ്മാതാവായ ദില്‍ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രണയദിനമായ ഫെബ്രുവരി 14ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Read Also:ധനുഷ് ഹോളിവുഡിലേയ്ക്ക്; അവഞ്ചേഴ്‌സ് സംവിധായകരുടെ “ഗ്രേ മാനി”ൽ വേഷമിടാനായി ധനുഷ് കുടുംബസമേതം അമേരിക്കയിലേയ്ക്ക് !

തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും ഈ ചിത്രത്തില്‍ വേഷമിടാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രം “ഇന്ത്യന്‍’ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിലാണ് ശങ്കര്‍ ഇപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button