അവഞ്ചേഴ്സ് സംവിധായകരായ റൂസോ ബ്രേദേഴ്സ് ഒരുക്കുന്ന “ഗ്രേമാൻ” എന്ന ചിത്രത്തിൽ വേഷമിടാനായി തമിഴ് സൂപ്പര്‍ താരം ധനുഷ് അമേരിക്കയിലേയ്ക്ക് യാത്രയായി. ഭാര്യ ഐശ്വര്യ മക്കളായ യാത്ര, ലിങ്ക എന്നിവരും ധനുഷിനൊപ്പമുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹോളിവുഡ് താരങ്ങളായ ക്രിസ് ഇവാന്‍സ്, റയാന് ഗ്ലോസിങ് എന്നിവരാണ് “ഗ്രേമാനി”ൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Read Also: നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് ലെന ; കാണാനെത്തിയത് സ്വന്തം സിനിമ
ചെന്നൈ വിമാനത്താവളത്തില്‍ ധനുഷും കുടുംബവും യാത്രക്കായിയെത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിൽ തരംഗമാവുകയാണ്. അമേരിക്കയില്‍ എത്തിയാല്‍ ക്വാറൻറ്റൈൻ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ധനുഷ് ചിത്രീകരണത്തിലേയ്ക്ക് കടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷൂട്ടിങ് തിരക്കുകളിലായിരുന്ന താരത്തിന് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. അതിനാലാണ് അമേരിക്കയിലേയ്ക്കുള്ള യാത്രയിൽ താരം കുടുംബത്തെയും കൂടെ കൂട്ടിയത്.
Read Also: ക്രിസ്തുമസിന് പൃഥ്വിയുടെ അല്ലിമോൾ സാന്റയോട് ചോദിച്ച സമ്മാനം ഇതായിരുന്നു ; ചിത്രം പങ്കുവെച്ച് സുപ്രിയ
മാര്‍ക്ക് ഗ്രീനിയുടെ 2009ല്‍ പുറത്തിറങ്ങിയ, ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ‘ഗ്രേ മാന്‍’ ഒരുക്കുന്നത്. നെറ്റ്ഫ്ളിക് സ് ട്വിറ്റര്‍ അക്കൗണ്ട് വഴി ധനുഷിന്റെ ഹോളിവുഡ് രംഗപ്രവേശനം നേരത്തെ അറിയിച്ചിരുന്നു. ഈ സന്തോഷ വാർത്ത അറിഞ്ഞ നാൾ മുതൽ ആവേശത്തിലാണ് ഇന്ത്യൻ ആരാധകർ.
Post Your Comments