നാദിർഷയുടെ മകൾ ആയിഷായുടെ വിവാഹത്തിൽ ഭാര്യ കാവ്യക്കും മകൾ മീനാഷിക്കുമൊപ്പം പങ്കെടുത്ത് നടൻ ദിലീപ്. ഇന്നലെ കാസർഗോഡ് വച്ചായിരുന്നു നാദിർഷായുടെ മകൾ ആയിഷയും ഉപ്പള സ്വദേശിയായ ബിലാലുമൊത്തുളള വിവാഹം.
ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു.
കറുപ്പും ചുവപ്പുമായിരുന്നു വരന്റെയും വധുവിന്റെയും ഡ്രസ്കോഡ്. ഇതേ ഡ്രസ് കോഡിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത്. ചുവപ്പു സാരിയുടുത്ത് മുല്ലപ്പുവും ചൂടിയാണ് ദിലീപിന്റെ മകൾ മീനാക്ഷി എത്തിയത്. സാരിയിൽ അതിസുന്ദരിയായിരുന്നു മീനാക്ഷി. ചുവപ്പ് സൽവാറായിരുന്നു കാവ്യയുടെ വേഷം. നാദിർഷായും ദിലീപും ഒരേ വേഷത്തിലായിരുന്നു.
നടി നമിത പ്രമോദും വിവാഹത്തിന് എത്തി. ആയിഷായുടെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്താണ് നമിത. നാദിർഷായുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒക്കെയായി നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.
https://www.instagram.com/p/CLLfyXjDph-/?utm_source=ig_web_copy_link
വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments