പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന കോമഡി വേഷങ്ങൾ ചെയ്തു ജനപ്രിയ കോമഡി താരമായി മാറിയ ധർമജൻ ബൊൾഗാട്ടി തന്റെ ചില ഇഷ്ടങ്ങൾ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്. ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെക്കുറിച്ചും, ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ സീനിനെക്കുറിച്ചുമൊക്കെ മറുപടി നൽകുകയാണ് ധർമജൻ. പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ ‘മിഥുനം’ എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെന്നും, ‘കിലുക്ക’ത്തിലെ ഇന്നസെന്റിന്റെ കിട്ടുണ്ണിയും, തിലകന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് താൻ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കാണാറുള്ളതെന്നും ധർമജൻ പറയുന്നു.
“എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമ ലാലേട്ടന്റെ ‘മിഥുന’മാണ്. എനിക്ക് തോന്നുന്നത് ആ സിനിമ ബോക്സ് ഓഫീസ് പരാജയമെന്നാണ്. അത് പോലെ ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ടിട്ടുള്ള സീൻ കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രവും, തിലകൻ സാറിന്റെ കഥാപാത്രവും തമ്മിലുള്ള വഴക്കാണ്. ആ സിനിമയിൽ അവർ ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം തന്നെ മനോഹരമാണ്. തിലകൻ സാറിനെ പോലെയുള്ള ഒരു നടന്റെ മുഖത്തു നോക്കി ഇന്നസെന്റ് ചേട്ടന്റെ വെല്ലുവിളി ഏറെ രസകരമാണ്. അതൊക്കെ ഇന്നും കാണുമ്പോൾ നിർത്താതെ ചിരിക്കാറുണ്ട്”. ധർമജൻ പറയുന്നു.
Post Your Comments