‘മല്ലുസിംഗ്’ എന്ന സിനിമയിൽ നിന്ന് പൃഥ്വിരാജ് മാറിയതോടെ അത്തരമൊരു ഹിറ്റ് സിനിമയിലെ സൂപ്പർ നായകനായി മലയാള സിനിമയിൽ കളംനിറഞ്ഞ താരമാണ് ഉണ്ണി മുകുന്ദൻ. പിന്നീട് നിരവധി സിനിമകളിൽ നായക വേഷങ്ങൾ ചെയ്തു മലയാള സിനിമയിൽ നിലയുറപ്പിച്ച ഉണ്ണി മുകുന്ദൻ താൻ ഏറ്റവും കൂടുതൽ തവണ കണ്ട തന്റെ തന്നെ സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പങ്കുവച്ചത്.
“ഞാൻ എന്റെ തന്നെ ഏറ്റവും കൂടുതൽ കണ്ട സിനിമ ‘ബോംബൈ മാർച്ച് പന്ത്രണ്ട്’ ആണ്. അത് എനിക്ക് ഒരുപാട് ഓർമ്മകൾ നൽകുന്ന സിനിമയാണ്. പ്രത്യേകിച്ച് അതിലെ ആ ഹിറ്റ് ഗാനം. ഞാൻ വഞ്ചി തുഴഞ്ഞു വരുന്ന സീനൊക്കെ വീണ്ടും വീണ്ടും എടുത്തു കാണുമ്പോൾ എനിക്കത് ഭയങ്കര പ്രിയമാണ്. അതിൽ നായിക എന്റെ കൈകളിലേക്ക് വരുമ്പോൾ ഞാൻ പേടിയോടെ വിട്ടു കളയുകയും അവൾ എന്നോട് ദേഷിച്ചതുമൊക്കെ ഓർമ്മയുണ്ട്. ഇപ്പോൾ തന്നെ അത് മൊത്തത്തിൽ ഇരുന്നു എട്ടോളം തവണ ഞാൻ ആ സിനിമ കണ്ടു. അത്രയ്ക്ക് പ്രിയപ്പെട്ട സിനിമയാണ്. പ്രിയപ്പെട്ടത് എന്നതിനേക്കാൾ എനിക്ക് അന്നത്തെ എന്നെ കാണാൻ ഒരുപാടു ഇഷ്ടമായത് കൊണ്ട് വീണ്ടും വീണ്ടും കാണുന്നതാണ്. സിനിമയോടും പ്രത്യേക ഇഷ്ടമുണ്ട്”.
Post Your Comments